http://sreethaalam.blogspot.in/

2011, മാർച്ച് 12, ശനിയാഴ്‌ച

രാഗ സംജ്ഞ...................















അവിടെ നിന്‍ ഹൃദയാര്‍ദ്ര സ്പന്ദവേഗത്തിലായ് ,
ഇവിടെന്‍ മനവുംതുടിച്ചിടുന്നൂ സഖീ ....
അവിടെ നിന്‍ ഉഛ്വാസനിശ്വാസ വായുവില്‍ ,
ഇവിടെയെന്‍ നാസികാരന്ധ്രം വിടരുന്നു.....


നീയുറക്കത്തിന്റെ തീരപ്പടവിലായ്-
സ്വപ്‌ന നഖങ്ങളാല്‍ ചിത്രമെഴുതുമ്പോള്‍  ....
എന്റെ മനസ്സിന്റെ ചിത്രയവനിക 
നിന്‍ കിനാസ്വപ്നത്തില്‍ വര്‍ണ്ണം പകരുന്നു .....


അവിടെ നിന്‍കാല്‍പ്പാദ നൃത്തകവിതയില്‍ 
ഇവിടൊരു തൂലികാ ചിത്രം നിറയുന്നു ......
അവിടെ നിന്‍ ചുണ്ടുകള്‍ ഗാനമുതിര്‍ക്കുമ്പോള്‍ 
ഇവിടൊരു കാവ്യപ്രചോദനം പുല്‍കുന്നു......


നിന്‍ കൂന്തല്‍ പുഷ്പസൌരഭ്യം വിതറുമ്പോള്‍  
എന്‍ ഹൃത്തതൊന്നാകെയേറ്റു വാങ്ങീടുന്നു.....
ഒരുവേള നിന്‍ഗള ഗദ്ഗദനാദത്തില്‍ -
അനുരണനാര്‍ദ്രമെന്‍ കണ്ഠംഇടറുന്നു......


നീറാതെനീറുന്ന രാഗസംജ്ഞാര്‍ദ്രമീ -
വേപുധു ചിന്തയെ നീയറിഞ്ഞീലയോ?!
പാതവക്കത്തെ നറും നിലാപ്പാലിലും,
കാറ്റിലും, മര്‍മ്മരം കേട്ടതുമില്ലയോ ?........................  


                                                                ഡോ.എം .എസ് .ശ്രീകുമാര്‍ .


                                                      (പ്രഥമ സൃഷ്ടി  - 21.9.`87. -12.50 am)
                                                     (പുന:സൃഷ്ടി     - 13.3.2011-3.54  am )


To watch the video version of this poetry please click on the link below.....
www.youtube.com/watch?v=2bMMvzsLWNU

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/

To watch with visual/font perfection enter the blogger through the GOOGLE CHROME/FIREFOX search engines.......(applicable for all posts of Sreethaalam.blogspot.com.)


ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ്  ( ഉദാ :-`അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)
..........................................................................................................


      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ