http://sreethaalam.blogspot.in/

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

Arinjathilla Nee...(Video)-Dr.M.S.Sreekumar


`അറിഞ്ഞതില്ലനീ`.....(വീഡിയോ)- ഡോ.എം.എസ്.ശ്രീകുമാര്‍
 ********************      വരികള്‍ .....



അറിഞ്ഞതില്ല നീ അനുരാഗം 
ആണ്‍ കുയിലിന്‍ നൊമ്പര പ്രിയഗാനം!
ബന്ധബന്ധിതമന്നെന്റെ പാദദ്വയ- 
മന്ധകാര മഗ്നം-സ്വജീവിതം.              (അറിഞ്ഞ ...)

സ്വന്തമായ്ത്തീര്‍ത്തകാരിരുമ്പിന്റെ 
കമ്പിയഴിയിലൂടന്നു ഞാന്‍കേട്ട 
പെണ്‍കുയില്‍ നിന്റെ നാദമാധുരി; 
നിന്റെ നീള്‍മിഴി പോല്‍മനോജ്ഞമായ്-
സുന്ദരജ്ച്ച്ചായയാര്‍ന്നുനിന്നതും
ഇന്നുമോര്‍ക്കുന്നു മല്‍സഖീ ........         (അറിഞ്ഞ ....)

ശ്യാമ വര്‍ണ്ണ നിന്‍ പാദ നൂപുര 
നാദവീചികള്‍ കോകിലാനന്ദ
നര്‍ത്തനത്തിന്റെ സാക്ഷി പത്രമായ്‌ 
എന്റെ കാതില്‍ നിറഞ്ഞു നിന്നതും; 
രാവുമോതീല ;നീയറിഞ്ഞീല,
മൂകമാനസം പോലവേ.......
എന്‍ മൂകമാനസം പോലവേ ...            (അറിഞ്ഞ ....)

പിന്നെയെന്നോ പറന്നു നീ ദൂരെ-
യദ്രിസാനുവില്‍ നിര്‍ഗമിച്ചുവോ ?
എങ്കിലും തന്റെ പെണ്‍കുയില്‍ സ്വനം 
നൃത്ത ബദ്ധമായ് കാത്തു മാനസം...     (അറിഞ്ഞ ...)

ഈ  വീഡിയോ `You tube`-ല്‍ ലഭ്യമാണ്.കാണുവാന്‍  താഴെയുള്ള  ലിങ്കില്‍  ക്ലിക്ക് ചെയ്യുക.

2011, ഏപ്രിൽ 24, ഞായറാഴ്‌ച

Christian devotional song-Dr.M.S.Sreekumar (Lyrics in Malayalam)


ദൈവത്തില്‍ ആശ്രയിച്ചീടുന്നവര്‍ 
   (Lyrics&music-Dr.M.S.Sreekumar)
****************************
THE OLD  VIDEO VERSION OF THIS SONG HAS BEEN REMOVED  AND FOR THE NEW VERSION PLEASE SEE THE POST IN APRIL 2012....





           ദൈവത്തില്‍ ആശ്രയിച്ചീടുന്നവര്‍  -
  വീണ്ടും ശക്തിയെ പ്രാപിച്ചിടും! 
                            അവര്‍ കഴുകന്മാരേക്കാള്‍ ഉയരത്തില്‍ പറക്കും 
                                                     നടന്നാല്‍ ക്ഷീണിക്കയില്ല,
                                                     ഓടിയാല്‍ തളരുകയില്ല!`


പ്രവാചകന്‍ യെശയ്യ ചൊല്ലി ,
പതിതര്‍തന്‍ രക്ഷക്കായ്‌ പാടി.... 
മനസ്സിന്‍ ചരടു മുറിഞ്ഞൊരു മാനവ 
ഹൃദയത്തിനാശ്വാസമേകി.... 


ദുഃഖ മരുഭൂവില്‍ യാത്രികരായി ആലംബമില്ലാ -
തലയുന്നവര്‍ക്കതു വേദവാക്യമായി 
വേദനതന്‍ മരുന്നായി.....
`അവര്‍ നടന്നാല്‍ ക്ഷീണിക്കയില്ല,
ഓടിയാല്‍ തളരുകയില്ല`


ഉയിര്‍പ്പുദിനത്തില്‍ ദൈവത്തിന്‍ സ്നേഹത്തെ
വാഴ്ത്തുന്നവര്‍ വീണ്ടുമോര്‍ത്തു;
പ്രവാചകവാക്യങ്ങള്‍ മനസ്സില്‍ കുറിച്ചു....
`അവര്‍ കഴുകന്മാരെക്കാള്‍ ഉയരത്തില്‍ പറക്കും,
നടന്നാല്‍ ക്ഷീണിക്കയില്ല,
ഓടിയാല്‍ തളരുകയില്ല!...`
(A humble Easter gift to all my friends who celebrates  Easter 2011)
ഈ വീഡിയോയുടെ പുതിയ  രൂപം  `You tube`ല്‍ ലഭ്യമാണ്.കാണുവാന്‍ 2012 ഏപ്രിലിലെ പോസ്റ്റ്‌ കാണുക ..............
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/


2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

രാഗ സംജ്ഞ- കവിത-വീഡിയോ രൂപാന്തരം- ഡോ.എം.എസ് .ശ്രീകുമാര്‍




രാഗ സംജ്ഞ- കവിത-വീഡിയോ രൂപാന്തരം
ഈണം,ആലാപനം -ഡോ.എം.എസ്.ശ്രീകുമാര്‍ 
ഈ കവിതയുടെ വരികള്‍ക്ക് `ശ്രീതാളം` ബ്ലോഗ്ഗറിലെ `വളരെ പഴയ പോസ്റ്റ്`-കളില്‍ ക്ലിക്ക് 
ചെയ്യുക.


വീഡിയോ `You tube`-ല്‍ ലഭ്യമാണ്. കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.youtube.com/watch?v=2bMMvzsLWNU

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/


2011, ഏപ്രിൽ 17, ഞായറാഴ്‌ച

Ayyappa maanasa pooja---Harivarasanam---Manjambika mangalam with Lyrics---Dr.M.S.Sreekumar.




അയ്യപ്പ മാനസ പൂജ ,ഹരിവരാസനം,മഞ്ചാംബിക മംഗള ശ്ലോകം -
ഡോ.എം.എസ് .ശ്രീകുമാര്‍
2011 ഏപ്രില്‍ 15 വിഷുദിനത്തോടനുബന്ധിച്ചു പ്രണാമമായി പ്രസിദ്ധീകരിച്ചത്.

ഈ വീഡിയോ  `You tube`ല്‍ ലഭ്യമാണ്.അത് ലഭിക്കുവാന്‍  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
This video is available on You tube.CLICK the LINK below to watch
http://www.youtube.com/watch?v=4UgOy9rs9Ms&list=PLDd41_-JoDFXATtZ1CPHVDzsdzZ9j794t&index=6

 LYRICS OF THE MANJAMBIKA MANGALAM .....

Panchadreeswary Mangalam 
Harihara Premaakruthe Mangalam....
Pinchaalamkrutha mangalam pranamathaam
Chinthaamane mangalam...
Panchaasya dhwaja mangalam Thrijadaa-
-Maadya prabho mangalam....
Panchaasthropuma mangalam-
Shruthi shirolamkaara Sanmangalam.....

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/




2011, ഏപ്രിൽ 13, ബുധനാഴ്‌ച

Harivarasanam-different version-Dr.M.S.Sreekumar.



`ഹരിവരാസനം-വ്യത്യസ്തരീതിയിൽ  -You tube ല്‍ മുഴുവനായും  ലഭ്യമാണ്‌. കാണുവാന്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Harivarasanam-different version` is  available in`You tube`. To watch the full video CLICK on the following LINK.
                                                   http://www.youtube.com/watch?v=JtWszqscBiI
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/


2011, ഏപ്രിൽ 2, ശനിയാഴ്‌ച

സരസ്വതി ധ്യാനശ്ലോകം- വീഡിയോ-ഡോ.എം.എസ്.ശ്രീകുമാര്‍ .














ധ്യാനശ്ലോകം YOU TUBE-ല്‍ ലഭ്യ മാണ്. കേള്‍ക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക.


ഭാരതീയസങ്കല്‍പ്പത്തില്‍ വിദ്യയുടെ അധിദേവതയായി കരുതുന്നത്          സരസ്വതീദേവിയെയാണ്.സരസ്വതീധ്യാനം കേള്‍ക്കുന്നതുതന്നെ വിദ്യാദായക     അനുഗ്രഹത്തിന്റെ തുടക്കമായി ഭാരതീയ സംസ്കാരം കരുതുന്നു.

                                                                                      ഡോ.എം.എസ്.ശ്രീകുമാര്‍  




 SARASWATHI DHYANAM `YAAKUNDENDU THUSHARA`-LINES IN ENGLISH

(For the lines of the full version Saraswathi dhyanam of the above video please visit  http://sreekavyasree.blogspot.in/ )     
YOU ARE  MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/



YAAKUNDENDU THUSHARA
***********************************
Yaa kundendu thushaarahaara dhavalaa,
Yaa shubhra vasthraavruthaa.....
Yaaveena varadandamandithakaraa,
Yaaswetha padmaasanaa....
Yaa BrahmAchyutha Shankara prabhruthibhir 
Devai ssadaapoojithaa...
Samaam paadu saraswathi,bhagavathi,nisshesha Jaatyaapahaa...

*******************************************