http://sreethaalam.blogspot.in/

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

Song about ISAI GNANI ILLAYA RAJA

ISAI GNANI-THE GREAT
(ഇളയ രാജയെക്കുറിച്ചുള്ള ഗാനം )
Lyrics,Music,Voice-Dr.M.S.Sreekumar
--------------------------------------------------------------------------------------------------------------------------------
You are also Most Welcome to......
 http://sreekavyasree.blogspot.in/search?updated-min=2012-01-01T00:00:00-08:00&updated-max=2013-01-01T00:00:00-08:00&max-results=12 
-----------------------------------------------------------------------------------------------------------

 

വരികള്‍ .......
രാജ ,ഇളയ രാജ ,രാഗ രാജ ,
സംഗീത മന്നന്‍ രാജ
രാജ ,ഇളയ രാജ താള രാജ ,
ലയ ഭാവ രാജന്‍ രാജ                          (രാജ....)

സംഗീതക്കടലിന്‍ മറുകര
തേടീടും മന്നന്‍ രാജ ,
സന്താപത്തിരയില്‍ ഗീത -
ത്തോണി യുമായ്‌ എത്തും രാജ
തനിമയെഴും നാടന്‍ പാട്ടിന്‍ -
ശ്രുതിയെന്നും തേടും രാജ ,
പാശ്ചാത്യ രാഗ മതെല്ലാം
കൈ പ്പിടിയി ലൊ തുക്കും രാജ...!       (രാജ....)

കര്‍ണ്ണാടക സംഗീതത്തെ
കര്‍ണ്ണ ങ്ങള്‍ക്കിമ്പം നല്‍കും
സംഗീത ത്തേന്‍ മഴയായി
പെയ്യിക്കും ഇന്ദ്രന്‍ രാജ ...!
ഹിന്ദുസ്ഥാനിയിലും തന്റെ
കൈമുദ്ര പതിക്കും രാജ
ഏഴകളില്‍ നാടന്‍ പാട്ടായ്
എന്നെന്നും നിറയും രാജ...!               (രാജ....)

തമിഴ് നാടിന്‍ ഭാവം രാജ
മലയാള ഗീതം രാജ...
ഹിന്ദീ കന്നഡ തെലുഗില്‍
ഇന്ത്യയുടെ പുത്രന്‍ രാജ...!
പടിഞ്ഞാറിന്‍ സംഗീതത്തിന്‍
സര്‍വ്വകലാശാലയും രാജ,
ഉലകത്തില്‍ എന്നും പുതിയൊരു
താരകമായ് നില്‍പ്പൂ രാജ.. !              (രാജ....)

Also You may watch this video on the following YOU TUBE LINK
http://youtu.be/JZk6a-7gjpE

LYRICS IN ENGLISH...
Raja Illaya Raja,Raga raaja,
Samgeetha Mannan Raja
Raja Illaya Raja,Thaala Raaja,
Laya Bhaava Raajan Raaja...!                 (Raaja...)

Karnnaataka Samgeethatthe,
Karnnamgalkkimbam Nalkum-
Samgeethat tthenmazhayaayi
Peyyikkum Indran Raaja...!
Hindusthaaniyilum Thante
Kaimudra Pathikkum Raaja,
Ezhakalil Naatan Paattaai
Ennennum Nirayum Raja...!                      (Raaja...)


Thamizhnaadin Bhaavam Raaja,
Malayaala Geetham Raaja,
Hindee Kannada,Thelugil
Indiayute Puthran Raaja...
Patinjaarin Sangeethatthin-
Sarvvakalaashaalayum Raaja,
Ulakatthil Ennum Puthiyoru,
Thaarakamaai Nilppoo Raaja...!               (Raaja...)




                                                                                             
   @All rights owned and reserved by Dr.M.S.Sreekuma,vetdrskms@gmail.com
                                                                                                                                                                                      26-10-`12-4.00 am














2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

Shyama Narthaki... Lyrics-Dr.M.S.Sreekumar.

ശ്യാമ നര്‍ത്തകി .....
(ഭാവഗീതം -ഡോ.എം.എസ്.ശ്രീകുമാര്‍ )

എന്റെ  കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ.....

ഈ നീല രാവില്‍ നിന്നോര്‍മ്മയില്‍ ,

ഞാനിരിയ്ക്കേ...
പൊന്‍ നിലാപ്പാ ലില്‍  വിണ്‍ താരകങ്ങള്‍ ,
കണ്‍ തുറക്കേ.... 
നേര്‍ത്തിളം കാറ്റായ്  നിന്‍ കരങ്ങള്‍ 
പിന്നില്‍ വന്നെന്നെ വാരി പ്പുണര്‍ന്നതെന്തേ?...... 
എന്റെ  കാവ്യ ചോദനയേ.....
എന്റെ ശ്യാമ നര്‍ത്തകിയേ.....

എന്‍ രാഗ ഗീതം നിന്‍ കാല്‍ച്ചിലങ്കയില്‍ 

മന്ത്ര മധുര പ്രണ യാര്‍ദ്ര ഗാനമായ് 
പുഞ്ചിരി തൂകിയ കാര്‍ മേഘ മോഹന 
മഞ്ജുള ചിത്രം മായാതെ സൂക്ഷിക്കയാലോ ?......
നേര്‍ത്തിളം കാറ്റായ്  നിന്‍ കരങ്ങള്‍ 
പിന്നില്‍ വന്നെന്നെ വാരി പ്പുണര്‍ ന്നതെന്തേ ?.....
എന്റെ  കാവ്യ ചോദനയേ...
എന്റെ ശ്യാമ നര്‍ത്തകിയേ.....


ജന്മാന്തരങ്ങള്‍ തേടുന്ന രാഗം ,

ആ നീല നേത്രത്തിന്‍ ശോകാര്‍ദ്ര ഭാവം,
അണയാതെ തെളിയുന്ന തിരി നാള മായ് ,
അവിരാമ മൊഴുകുന്ന നദി പോലെയായ് ,
മുനിയുന്നു ,തെളിയുന്നു ,ജ്വലനത്തിന്‍ പ്രഭയേറി -
മേരു പ്രഭാവമായ് ത്തീരുന്നുവോ ?!........

എന്റെ  കാവ്യ ചോദനയേ.....

എന്റെ ശ്യാമ നര്‍ത്തകിയേ.....                          (ഈ നീല ....)







                                                                ©All rights owned &reserved by Dr.M.S.Sreekumar,vetdrskms@gmail.com   19-10-`12-2.00pm.








  

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

Ramana Maharshiykku...Lyrics-Dr.M.S.Sreekumar


(You are also most welcome to Dr.M.S.Sreekumar`s Malayalam Poetry site
http://sreekavyasree.blogspot.in/ )

രമണ മഹര്‍ഷിയ്ക്ക് .......(ഗാനം)
രചന-ഡോ .എം. എസ്.ശ്രീകുമാര്‍ 

രമണമഹര്‍ഷിയ്ക്കു  അറിവരുള്‍ നല്‍കി-
യൊരരുണാ ചലേശാ നമ: .....
അറിവു ദാഹിയ്ക്കുമീ മണ്‍തരിയ്ക്കും നിന്റെ 
കൃപയരുളേണേ നമ...... ......                                   (രമണ മഹര്‍ഷിയ്ക്കു ...)


അമൂര്‍ത്ത പ്രകാശ രേണുക്കളാം അണ്ഡ-  
കടാഹത്തിന്‍ പൊരുളേ നമ ....
കടും തുടിയില്‍ തൃശൂലത്തില്‍ പ്രപഞ്ചത്തിന്‍ 
ധ്വനിയായ ദേവാ നമ .....

പുലരുമീ പൊന്‍ പ്രഭാതത്തില്‍ നിന്‍ അചലത്തിന്‍ 
പാദ പത്മങ്ങള്‍ നമ .......
രമണ മഹര്‍ഷിയ്ക്കു ലയനം നല്‍കിയ 
ഗിരി ചക്രവര്‍ത്തേ നമ .....

അഹ മാരാണെന്നൊ രന്വേഷണ ത്വര 
മഹര്‍ഷിയ്ക്കതായേകി നീ 
ആ കനിവില്‍ നിന്നു മെനിയ്ക്കല്‍പ്പമേകുവാന്‍ 
കൃപയരുളേണേ അചലേശാ... ദേവാ.....           (രമണ മഹര്‍ഷിയ്ക്കു ...)




© All rights owned  and reserved by Dr.M.S.Sreekumar,vetdrskms@gmail.com                                              8-10-`12-2.03am