http://sreethaalam.blogspot.in/

2011, ജൂലൈ 31, ഞായറാഴ്‌ച

Vyadha....(Malayalam poetry by-Dr.M.S.Sreekumar)

വ്യഥ......
(മലയാള കവിത-ഡോ.എം.എസ്.ശ്രീകുമാര്‍


മനം തപിക്കുന്നു,ശിരസ്സുവേവുന്നു 
മനോഹരാര്‍ദ്രമാം നയനരശ്മികള്‍ 
ചുവന്ന കുങ്കുമക്കടുംപൊട്ടുതൊട്ടോ-
രനന്തനീലാംബരമോ വാനവും...

കനലിന്‍ കൂമ്പാര ത്തെരികാറ്റിന്‍ ശര-
പ്പെരുംപ്രവാഹത്തിലുയരും തീപോലെ
മറയ്ക്കാന്‍ നോക്കിലു മണയ്ക്കാന്‍ നോക്കിലും 
പതിന്‍ മടങ്ങായിത്തെളിഞ്ഞുകത്തുന്നോ?!

പ്രചണ്‍ഡമാരുത പ്രവാഹമായ്ത്തീര്‍ന്നോ
കുളിര്‍ന്നതെന്നലായിയന്ന ശീലുകള്‍
മറച്ചു മാറ്റുവാനുരച്ചുനീക്കുവാന്‍
നിനച്ച നേരങ്ങള്‍ പ്രവൃത്തിചെയ്കിലും...


ഉരയ്ക്കും വജ്രത്തിന്‍ തിളക്കമാര്‍ന്നപോല്‍ 
പ്രകാശ വേഗങ്ങള്‍ പറന്നുകേറിയോ?!
ഉരയ്ക്കും വജ്രത്തിന്‍ തിളക്കമാര്‍ന്നപോല്‍ 
പ്രകാശ വേഗങ്ങള്‍ പറന്നുകേറിയോ?!

ഉറക്കം കണ്‍പോളയ്ക്കതിഥിയായ്ത്തീര്‍ന്നോ
മനസ്സില്‍ മൌനങ്ങള്‍ ഉറക്കെപ്പാടുന്നോ 
കൊഴിഞ്ഞ പൂവുകള്‍ തിരിച്ചുവന്നൊരാ-
മലര്‍ മൊട്ടില്‍വീണ്ടു മിഴുകിനില്‍ക്കുന്നോ?!

കുഴിഞ്ഞ കണ്ണിലൂടൊഴുകും നീരിലൂ-
ടരിയ കാഴ്ചതന്‍ തിരശ്ശീല നോക്കെ-
അരിയ കാഴ്ചതന്‍  തിരശ്ശീല നോക്കേ...

ശവപ്പറമ്പിന്റെ ഹൃദയം പേറുന്ന 
മുഷിഞ്ഞു നാറിയ കരള്‍പ്പൂക്കള്‍ക്കായി 
തപിച്ച കണ്‍ഒന്നായ് തിരഞ്ഞുനോക്കവേ...
നെടു നിശ്വാസങ്ങള്‍ ഉയര്‍ന്നു പൊങ്ങവേ... 

മറയുന്ന സൂര്യ മൃദുകിരണങ്ങള്‍ 
നിറയും പൂക്കളില്‍ പ്രഭ ചൊരിയവേ...
നിറയും പൂക്കളില്‍ പ്രഭ ചൊരിയവേ...

അതിനും മേലെയായ് തെളിഞ്ഞ മാനത്തില്‍
ഇളം നീലാംബരമുടുത്തു നില്‍ക്കുന്ന 
ചുവന്ന പൊട്ടുള്ള തണുത്ത സന്ധ്യതന്‍  
കഴുത്തില്‍ച്ചാര്‍ത്തിയ കടല്‍ മുത്തിന്‍മാല-
യ്ക്കിടയിലൂടതാ മുനിഞ്ഞു കത്തുന്നു...


ഇടയിലൂടതാ മുനിഞ്ഞു കത്തുന്നു...
നിറഞ്ഞ സാഗരത്തിരുളിന്‍ തീരത്തില്‍ 
വിളക്കു മാടത്തിന്‍ പ്രകാശംപോലവേ 
മറച്ചു വയ്ക്കിലും തെളിഞ്ഞു കാണുന്ന 
ഹൃദയരാഗത്തിന്‍ മൃദുലതംബുരു.... !


YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
                                                                        
                                                                      26-7-11 
































Pithrukkale.....Dr.M.S.Sreekumar`s Lyrics,Music and Voice...

പിതൃക്കളെ ........
                             (രചന,സംഗീതം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍)
(കര്‍ക്കടക വാവു (30-7-`11)ബലിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ചത്  )





പിതൃക്കളെ... പൂജ്യ ദേഹികളെ....
ഭുജിച്ചാലും ബലി പിണ്‍ഡങ്ങളിതാ...
പൂജ ഹീനം,മന്ത്രഹീനം,ക്രിയാഹീനം  
ക്ഷമസ്വമേ....                                   
                                                             (പിതൃ....)

കര്‍ക്കടക വാവിന്‍ പെരുമ,
മോക്ഷ യാത്രയിലെ ഉറവ,
കാട്ടു കനിയായ്‌ പാനജലമായ്-
യാത്രികര്‍ തന്‍ പാഥേയമതായ്...
പിന്‍ മുറക്കാര്‍ അര്‍പ്പിക്കുന്നു-
സ്വീകരിച്ചാലും...സ്വീകരിച്ചാലും...     
                                                            (പിതൃ...)

ഘോര മാരിയില്‍ വാവു നാളില്‍ 
കാത്തു കാത്ത *തിലോദകങ്ങള്‍-                                    *എള്ളും വെള്ളവും 
-നല്‍കി പ്രാര്‍ത്ഥന നേര്‍ന്നിടാനായ് 
ആരുമാരും വന്നതില്ലേ ?!......
കണ്‍ നിറഞ്ഞു പിന്‍ തിരിഞ്ഞു 
പിന്‍ വിളിയും കേട്ടതില്ലേ.....
ജ്ഞാനമില്ലാ പ്പൈതമല്ലേ
ശാപമേകരുതെ....ശാപമേകരുതെ...
ദയാ പൂര്‍ണ്ണദേഹികളെ............. 
                                                               (പിതൃ...)
  @ All rights owned and reserved by Dr.M.S.Sreekumar                                                                           (30-7-2011)
                                                                             
                                                                                             
ഈ വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താലും മതിയാകും ....

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/









2011, ജൂലൈ 22, വെള്ളിയാഴ്‌ച

Thirkkural by Thiruvalluvar- Music,Guitar play,Voice-Dr.M.S.Sreekumar

തിരുവള്ളുവര്‍ രചിച്ച തിരുക്കുറള്‍(തമിഴ് കൃതി )
(കടവുള്‍ വാഴ്ത്തു )
സംഗീതം,ഗിറ്റാര്‍ ,ആലാപനം -ഡോ.എം.എസ്.ശ്രീകുമാര്‍.

 ഈ വീഡിയോ യു  ട്യുബില്‍ ലഭ്യ മാണ് കാണുവാന്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....

2011, ജൂലൈ 17, ഞായറാഴ്‌ച

അനിവാര്യം...... (കവിത-ഡോ.എം.എസ്.ശ്രീകുമാര്‍) (Poetry-Dr.M.S.Sreekumar)

അനിവാര്യം......
കവിത-ഡോ.എം.എസ്.ശ്രീകുമാര്‍)))

സ്നേഹശരങ്ങളാല്‍ മാറുപിളര്‍ത്തി-
തകര്‍ത്ത അണക്കെട്ടിലൂടെ
കുലംകുത്തിയൊഴുകിയ രാഗരക്തത്തില്‍ 
ആത്മാര്‍ത്ഥതയുടെ ശോണിതദലങ്ങള്‍  തീര്‍ത്ത 
വചന ഗഹ്വര പ്രവാഹത്തില്‍ മുങ്ങിക്കുളിച്ചിട്ടും... 
അജ്ഞത നടിക്കുന്ന അഭിനയ മികവിന്റെ
 നിശ്ശബ്ദ മൌനം.........!


സംവേദനത്തിന്റെ സാക്ഷാത്ക്കാരത്തില്‍,
തരംഗംങ്ങളുടെ പരമോന്നതാവൃത്തിയില്‍,
ശ്രുതികളുടെ ചേര്‍ച്ചയില്‍,
പൂര്‍ണ്ണതയുടെ ലയനം;സാന്ദ്ര സംഗീതമെന്നറിഞ്ഞിട്ടും...
കരാളനാദതമസ്സിന്റെ അത്യഗാധതയിലേക്ക്  
മൃദുപാദ-പാദസരധ്വനികള്‍ ആഴ്ന്നേക്കുമെന്ന
ഭീതിദകഥകളുടെ 
അബദ്ധജടിലമായ ചൊല്‍ക്കാഴ്ചകള്‍ 
പിന്നോട്ടുവലിക്കിലും......


ഭ്രൂമധ്യത്തില്‍ നിന്നുദിക്കുന്ന 
സൌരകാന്തിക പ്രവാഹത്തിന്റെ  
സ്നേഹനിര്‍ഭര കിരണങ്ങളില്‍ നിന്നും 
ഒളിയ്ക്കുവാന്‍ ...
ആയിരം ഹിമപാളികള്‍ എടുത്തണിഞ്ഞിട്ടും 
ആയിരം കാര്‍മേഘപ്പുതപ്പണിഞ്ഞിട്ടും 
ഒരു മാത്രയില്‍, ഒരു രശ്മിയില്‍, 
മുഖം വിടര്‍ന്നേ പോയ്‌ .........!
മനം നിറഞ്ഞേ പോയ്‌ .........!
തെളിഞ്ഞു നിന്നേ പോയ്‌ .....!
അവള്‍ ;....സൂര്യതേജസ്സിയന്ന,സൂര്യ മനസ്സറിയുന്ന, 
 ശ്യാമാംബുജം....
പിന്നെ  മെല്ലെ മൊഴിഞ്ഞു........
സൂര്യാ.....നീ എന്നോടൊരു കള്ളം പറഞ്ഞു ......!

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
                                                           

 (6-7-`11, 1.30 am)

Adhyaathma Raamaayanam-Dr.M.S.Sreekumar

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്-ബാലകാണ്ഡം-ഏതാനും വരികള്‍......
ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍....
(കര്‍ക്കടക മാസാരംഭം-രാമായണ മാസാരംഭം....)
രാമായണം=അന്ധകാരം മായണം....രാമായണത്തിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ അറിയാന്‍ ഏവര്‍ക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു........


ഈ വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....
http://www.youtube.com/watch?v=RkkZiWIgdRw  

2011, ജൂലൈ 11, തിങ്കളാഴ്‌ച

ശ്രീതാളം..... ഡോ.എം.എസ്.ശ്രീകുമാറിന്റെ കാവ്യ -സംഗീത ലോകം: `Varnavum neeye` song( film `Aparajitha`)-Live per...

ശ്രീതാളം..... ഡോ.എം.എസ്.ശ്രീകുമാറിന്റെ കാവ്യ -സംഗീത ലോകം: `Varnavum neeye` song( film `Aparajitha`)-Live per...: "Varnavum neeye...Vasanthavum neeye....Live voice-Dr.M.S.Sreekumar. Original talents....Sreekumaran thambi,A.T.Ummer-Malayalam Film-Aparajitha..."

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/

`Varnavum neeye` song( film `Aparajitha`)-Live performance-Dr.M.S.Sreekumar

Varnavum neeye...Vasanthavum  neeye....Live voice-Dr.M.S.Sreekumar.

Original talents....Sreekumaran thambi,A.T.Ummer-Malayalam Film-Aparajitha....

To view this video click the Link below....
http://www.youtube.com/watch?v=5SoDZt0ODe4