http://sreethaalam.blogspot.in/

2011, മാർച്ച് 29, ചൊവ്വാഴ്ച

Harivarasanam(ഹരിവരാസനം)-Stage programme-Live Video-Dr.M.S.Sreekumar.

-ഹരിവരാസനം-ലൈവ് വീഡിയോ- സ്റ്റേജ് പ്രോഗ്രാം-ഡോ.എം.എസ്.ശ്രീകുമാര്‍-
           (Different version of orchestra)  (On 2009 December)                                                                                                                                        
                                                                                                    


Poor video quality-regretted..  

2011, മാർച്ച് 27, ഞായറാഴ്‌ച

സര്‍ഗോത്സവം(കേരള കാര്‍ഷിക സര്‍വകലാശാല യുവജനോത്സവം1991)-ഫയല്‍ ചിത്രം...

സര്‍ഗോത്സവം(കേരള കാര്‍ഷിക സര്‍വകലാശാല യുവജനോത്സവം1991)-ഫയല്‍ ചിത്രം...
വെസ്റ്റേണ്‍ വോക്കല്‍ ഗ്രൂപ്പ് മ്യൂസിക്‌ -ഒന്നാം സ്ഥാനം-കേരള വെറ്റെറിനറി കോളേജ് ടീം.
വേദിയില്‍:ഡോ.രവി,ഡോ.മാക്സിംചാക്കോ,ഡോ.ആനി ഫിലിപ്പ് ,ഡോ.ദീപ ജോളി,
ഡോ.എം.എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍...  
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/

To watch with visual/font perfection, enter the blogger through the GOOGLE CHROME/FIREFOX search engines.......(applicable for all posts of Sreethaalam.blogspot.com.)

ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ്         ( ഉദാ `അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)




പട്ടടപ്പാട്ട്=======

...............Pattata ppattu................






ഉയരും തീക്ഷ്ണജ്വാല പ്രഭ തന്‍ കൊടുംചൂടില്‍  
നയന ദ്വയമിന്നു മഞ്ഞളിച്ചീടുന്നല്ലോ.
വനത്തിന്‍ കല്ലോലിനി,മൃദു സംഗീതധ്വനി-
തുടുത്തോരധരങ്ങള്‍ വരണ്ടുകീറുന്നല്ലോ.


അറിക,ശരീരത്തിന്‍ രക്ത ചംക്രമണവും,ഞരമ്പിന്‍ 
സ്ഥായിയായ ചോദന പ്രകാശവും,
പിടിവിട്ടകലുന്നു;നിസ്സഹായയായ് നില്പൂ 
മൊഴിയുന്നിതാ നിന്റെ തായയാം ധരിത്രി ഞാന്‍ !


ഒരിക്കല്‍ നിറദുഗ്ദ്ധംചുരത്തി നിന്നോരെന്റെ 
സ്തനങ്ങള്‍ വറ്റിപ്പോയീ;മാതാവുകരയുന്നൂ.
നശിച്ചു പോകുന്നൊരു മസ്തിഷ്ക ബാക്കിപത്രം,
വരണ്ട മിഴിയാലെ ;പഴമയോര്‍ത്തീടുന്നു...


*        *        *        *        *        *        *  
ഒരു നാളിലൊരുനാളിലറിയാത്തദിവസത്തി -
ലായിരം ഹരിതാഭവര്‍ണ്ണം വിരിയുന്ന -
പൂങ്കാവനങ്ങളും,പിന്നെ മനസ്സിന്റെ മണിയറയ്ക്കുള്ളില്‍
വിരിയും കിനാവുപോലെന്നില്‍  കിളിര്‍ത്തതാം    
മധുര മനോജ്നാര്‍ദ്ര  സപ്തസ്വരങ്ങള്‍ തന്‍ സാക്ഷാത്ക്കരങ്ങളായ്             
 ജീവനധാരയാം സസ്യലതാദിയും.


പൂന്തേന്‍ നുകരുന്ന വണ്ടിന്റെ മധുരമാ മീണംമുഴങ്ങുന്ന-
ഗാനങ്ങളും,മേഘരാജന്‍ വിടര്‍ത്തിയ വര്‍ണക്കുടയ്ക്കുള്ളി-
ലെന്റെമനോഹര ബാല്യ കാലത്തിലെ-                                                                
  പൊന്മണി ചെപ്പുകള്‍ രൂപന്താരത്തിന്റെ-
ധന്യ മുഹൂര്‍ത്തതിന്‍ സാക്ഷിയായപ്പോഴും,


പിച്ചവച്ചന്നു നടന്നു ലോകത്തിന്റെ 
പുത്തന്‍ കിനാവുകളെന്റെ മനസ്സിന്റെ 
സുപ്രഭാതം പോലെ നിന്നൊരാ ബോധാമാം-
മണ്ഡല മണ്ഡപത്തില്‍ നിരന്നപ്പോഴും,


ബാല്യ ചാപല്യമതൊട്ടു കടന്നുപോയ്,
പുഷ്പിണിയാകുവാന്‍ വെമ്പിനിന്നപ്പോഴും,
ദാഹാര്‍ത്തമാകും മനസ്സിന്റെ മാത്രമ-
ല്ലായിരം രാവുകളൊന്നായ് പ്രതീക്ഷിക്കു 
മാരോഗ്യ മൊന്നായിയന്ന ശരീരത്തിന്‍ 
ദാഹവും പിന്നെയെന്‍ സ്വപ്നമോഹങ്ങളും.


മാമക ദാഹങ്ങളൊന്നായ്‌ ശമിപ്പിക്കാന്‍ 
മേഘക്കുടകള്‍ക്കിടയിലൂടെ വന്ന മേഘകുമാരനാ
മെന്റെ പ്രതീക്ഷയെ യുപചാരപൂര്‍വ്വംക്ഷണിക്കുന്ന നേരത്തോ- 
അവനൊരു മാരിയായെന്നെ പ്പുണര്‍ന്നതും,
സാത്വിക ദാനമായന്നു ലഭിച്ചോരാ-
മക്കളെപ്പോറ്റാന്‍ സമര്‍പ്പണം ചെയ്തതും.


നിന്‍ മൃദു സ്പര്‍ശനമാകിയ രശ്മിക-
ളെന്റെ യാത്മാവില്‍ കുളിര്‍ നിറച്ചപ്പൊഴും,
മക്കള്‍ക്കു വേണ്ടിയവര്‍ തന്നന്തര-
ഗാമികള്‍ക്കായി സഹിച്ചു നിന്നപ്പോഴും....
*       *        *       *        *       *       *


അന്നൊന്നു മോര്‍ത്തില്ല നിന്‍ കണ്മുനകളാം
ജ്വാലകള്‍ക്കീവിധം ശക്തിയാകാമെന്നും
നീയൊരു സംഹാരരൂപിയാകാമെന്നും
തീമഴയായിത്തപിപ്പിക്കാനാമെന്നും! ......


ഇന്നു സര്‍വ്വംസഹയായ ഞാനറിയുന്നു
ഇതുനിന്റെ കുറ്റമല്ലല്ലോ ?!..........................
മുന്മുറക്കാരായ മക്കള്‍നിവര്‍ത്തിയ വെണ്‍കുടക്കീഴിലാ 
യന്നുസുരക്ഷിത ഗാത്രയായ് നിന്ന ഞാനിന്നറിഞ്ഞീടുന്നു..............   
ഇതു നിന്റെ കുറ്റമല്ലല്ലോ ?!......................... 


പിന്‍തലക്കൂട്ടരാം കുട്ടികളെ നിങ്ങള്‍ 
എന്തിനു വെറിയന്മാരായി ?!................
എന്നെ മറന്നൊരാനാള്‍ മുതല്‍ നിങ്ങളോ 
സ്വയമേ ശവക്കുഴി തോണ്ടി !........


പരിഭവമില്ലൊട്ടുമീ ജനനിയ്ക്കതില്‍
അമ്മതന്‍ അര്‍ത്ഥം`സഹനം `!....
പക്ഷെയറിയുക,ആരുപകര്‍ന്നേകും
ജീവന്റെ ജലപാത്ര ദാനം ?!........... 


എന്റെയുറവകള്‍ വറ്റി വരണ്ടതു 
നിങ്ങളും കാണാതെ പോയോ ?!....
കന്നുകാലിക്കൂട്ടം ,വൃക്ഷലതാദികള്‍
പിഞ്ചു കുഞ്ഞെല്ലാം മരിപ്പൂ !!.......


മാമക ദേഹത്തുനിന്നു പ്രഹേളിക 
പോല്‍ പുകയൊന്നായ്‌വമിപ്പൂ .
വിണ്ടു വരണ്ടു കീറിപ്പോയ ദേഹത്തില്‍ 
സൂര്യതീ വീണ്ടും പതിപ്പു !..................


വേദനയാലെ പുളയുന്നു പട്ടട -
പ്പാട്ടുമുഴങ്ങുന്നു കേള്‍ക്കൂ !..................
എങ്ങു പോയെന്റെ മേഘക്കുട,ആരാനും 
ഒന്നുതന്നീടുമോ വേഗം!....


``ഉടനേതിരിച്ചു പോയീടണം ബാല്യത്തില്‍ `
  കേട്ടിടാനരുമില്ലല്ലോ ?!..............................
``ഒരുതുള്ളി വെള്ളമെന്‍ ചുണ്ടിലിറ്റിച്ചിടാന്‍ ``....................
  കേട്ടിടാനാരുമില്ലല്ലോ ?!................................................


                                                        ഡോ.എം.എസ്.ശ്രീകുമാര്‍ 

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/


                                                                                                                   സൃഷ്ടി -1986.
                                                                                                                                            പുന:സൃഷ്ടി-27-3-`11.
                            

To watch with visual/font perfection, enter the blogger through the GOOGLE CHROME/FIREFOX search engines.......(applicable for all posts of Sreethaalam.blogspot.com.)

ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ്         ( ഉദാ `അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)
..................................................................................




2011, മാർച്ച് 23, ബുധനാഴ്‌ച

ഗുരു ധ്യാനം (ലൈവ്- ഓഡിയോ )-Dr.M.S.Sreekumar.



ഇപ്പോള്‍ `ഗുരുധ്യാനശ്ലോകം`ഗുരുവന്ദനം`എന്ന പേരില്‍ ശ്രീതാളത്തിന്റെ ഇടതുവശത്തുള്ള `ബ്ലോഗ്‌ ആര്‍ക്കൈവ്സ് `നു താഴെ `May 2011` എന്ന ലിങ്കില്‍ മെയ്‌ മാസത്തെ പോസ്റ്റ്‌കളുടെയൊപ്പം വീഡിയോ രൂപത്തില്‍ കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ ലഭ്യമാണ്.`May 2011` ലിങ്കില്‍ ക്ലിക്ക് ചെയ്തു അതിലെ പോസ്റ്റുകള്‍ നോക്കിയാല്‍ മതിയാകും...

Now `Gurudhyanaslokam` is available as `Guruvandanam` on the left side-(in more attractive `Video form`)-of the blogger below the `Blog archives` on the `May 2011`link.Click on that link; will get `May 2011`posts then can find out `Guruvandanam`...



To watch with visual/font perfection, enter the blogger through the GOOGLE CHROME/FIREFOX search engines.......(applicable for all posts of Sreethaalam.blogspot.com.)
https://docs.google.com/leaf?id=0B94Njdi5rr4PYTQ0YmY3OTgtMzgwYi00OWUwLThlYjItZmY2Y2QzODY4NDIx&hl=en
ഗുരുധ്യാനം(പഴയ ശബ്ദ ലേഖനം) ഡൌണ്‍ലോഡ് ചെയ്തു മാത്രമേ ശ്രവിക്കുവാന്‍ കഴിയൂ.അതിനായി ഈ  ലിങ്കില്‍ ക്ലിക്ക്ചെയ്യുക.https://docs.google.com/leaf?id=0B94Njdi5rr4PYTQ0YmY3OTgtMzgwYi00OWUwLThlYjItZmY2Y2QzODY4NDIx&hl=en

2011, മാർച്ച് 12, ശനിയാഴ്‌ച

രാഗ സംജ്ഞ...................















അവിടെ നിന്‍ ഹൃദയാര്‍ദ്ര സ്പന്ദവേഗത്തിലായ് ,
ഇവിടെന്‍ മനവുംതുടിച്ചിടുന്നൂ സഖീ ....
അവിടെ നിന്‍ ഉഛ്വാസനിശ്വാസ വായുവില്‍ ,
ഇവിടെയെന്‍ നാസികാരന്ധ്രം വിടരുന്നു.....


നീയുറക്കത്തിന്റെ തീരപ്പടവിലായ്-
സ്വപ്‌ന നഖങ്ങളാല്‍ ചിത്രമെഴുതുമ്പോള്‍  ....
എന്റെ മനസ്സിന്റെ ചിത്രയവനിക 
നിന്‍ കിനാസ്വപ്നത്തില്‍ വര്‍ണ്ണം പകരുന്നു .....


അവിടെ നിന്‍കാല്‍പ്പാദ നൃത്തകവിതയില്‍ 
ഇവിടൊരു തൂലികാ ചിത്രം നിറയുന്നു ......
അവിടെ നിന്‍ ചുണ്ടുകള്‍ ഗാനമുതിര്‍ക്കുമ്പോള്‍ 
ഇവിടൊരു കാവ്യപ്രചോദനം പുല്‍കുന്നു......


നിന്‍ കൂന്തല്‍ പുഷ്പസൌരഭ്യം വിതറുമ്പോള്‍  
എന്‍ ഹൃത്തതൊന്നാകെയേറ്റു വാങ്ങീടുന്നു.....
ഒരുവേള നിന്‍ഗള ഗദ്ഗദനാദത്തില്‍ -
അനുരണനാര്‍ദ്രമെന്‍ കണ്ഠംഇടറുന്നു......


നീറാതെനീറുന്ന രാഗസംജ്ഞാര്‍ദ്രമീ -
വേപുധു ചിന്തയെ നീയറിഞ്ഞീലയോ?!
പാതവക്കത്തെ നറും നിലാപ്പാലിലും,
കാറ്റിലും, മര്‍മ്മരം കേട്ടതുമില്ലയോ ?........................  


                                                                ഡോ.എം .എസ് .ശ്രീകുമാര്‍ .


                                                      (പ്രഥമ സൃഷ്ടി  - 21.9.`87. -12.50 am)
                                                     (പുന:സൃഷ്ടി     - 13.3.2011-3.54  am )


To watch the video version of this poetry please click on the link below.....
www.youtube.com/watch?v=2bMMvzsLWNU

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/

To watch with visual/font perfection enter the blogger through the GOOGLE CHROME/FIREFOX search engines.......(applicable for all posts of Sreethaalam.blogspot.com.)


ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ്  ( ഉദാ :-`അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)
..........................................................................................................


      

ചെമ്മനം കവിതകള്‍ -പ്രഥമഗണനീയ പ്രസക്തി....(1984)

( ആലുവ  യു.സി.കോളേജ്  1984-`85 കാലഘട്ടത്തിലെ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചനിരൂപണം.   എണ്‍പതുകളിലെ കോളേജ് മാഗസിനുകള്‍അച്ചടിസാങ്കേതികതയുടെ  കാര്യത്തില്‍  ഇന്നത്തേക്കാള്‍ വളരെപിന്നിലായിരുന്നെങ്കിലും,അവയിലെല്ലാംതന്നെ ഒരു ഗ്രാമവിശുദ്ധിയുടെ നൈര്‍മ്മല്യവും ആത്മാര്‍ത്ഥതയും നിറഞ്ഞ പഴമയുടെ സൌരഭ്യം ഇന്നും നിറഞ്ഞു നില്‍പ്പുണ്ട്. )

                                                                         ഡോ.എം.എസ്.ശ്രീകുമാര്‍.
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/


2011, മാർച്ച് 5, ശനിയാഴ്‌ച

പറയുവാനുണ്ടേറെ.....





തലമുറയുടെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കേണ്ടവരേ..........


പൂര്‍വ്വ നാടകത്തിലെ അതേഅഭിനേതാക്കള്‍ -
പുതുവേഷംകെട്ടി , പുത്തന്‍വാക്കുകളുടെ-
പഴയ വീഞ്ഞുപുതിയ കുപ്പിയില്‍ നിറയ്ക്കുമ്പോള്‍ ....


പുതുകഥ കേള്‍ക്കുന്ന ചിന്തയില്‍ ...
താളംതുള്ളുന്ന പഴയ സുഹൃത്തുക്കളുടെ-
കുഴിഞ്ഞ നേത്രങ്ങളില്‍ പ്രതീക്ഷയുടെ-
വരണ്ട പ്രകാശംമിന്നാമിന്നുപോല്‍ തിളങ്ങുമ്പോള്‍ .......


മരീചികയുടെ പിന്നാലെ പായുന്നവരുടെ-
അംഗോപാംഗങ്ങളുടെ ഊര്‍ജനഷ്ടത്തില്‍ ...
ഖേദം,സഹതാപം- പ്രകടിപ്പിച്ചുകൊണ്ട് ...............?!

ഒരു വിഡ്ഢിത്തത്തിനു പിന്നാലെ-
നൂറു വിഡ്ഢിത്തങ്ങളുടെ  കയത്തിലേക്കു കുതിക്കുന്നവരെ-
ഗര്‍ദ്ദഭമെന്നാണ് പറയുക...........!    
                                                                      (22-6-1986.)                                                                                                     
                                                  ഡോ.എം .എസ് .ശ്രീകുമാര്‍



ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ്         ( ഉദാ `അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)
......................................................................................................



നാലാമത്തെ കുരിശ്.....( 1980കളിലെ മനോരമ ആഴ്ചപ്പതിപ്പിനോട് കടപ്പാട്)


2011, മാർച്ച് 4, വെള്ളിയാഴ്‌ച

ക്ലിന്റിന്.........





പുകയുന്ന ചന്ദനത്തിരിയൊന്നെന്‍ മുന്നിലൊ-
രായിരം ചിത്രം വരയ്ക്കുന്നു,
എരിയുന്ന തീനാളമിന്നെന്റെ കണ്‍കളില്‍ 
ഒരു നിറക്കൂട്ടായ്പ്പടരുന്നു .


മരണമേ നിന്‍ ഗാന്ധമിവിടെയൊട്ടാകെ 
ഈ മുറിയുടെയുള്ളിലും നിറയുന്നു,
രാഗങ്ങളുതിരുന്നകരളിന്റെ വീണതന്‍ 
തന്ത്രികളാരോതകര്‍ക്കുന്നു .


അന്ധകാരത്തിന്റെ വര്‍ണാഭയിവിടെങ്ങും
അസ്വസ്ഥതയായി അലയുന്നു ,
നഷ്ടബോധത്തിന്റെ കുരിശേന്തി മനസ്സുകള്‍ 
കാല്‍വരി ലക്ഷ്യ മാക്കീടുന്നു .


പാടുന്ന പക്ഷിയില്ലാടുന്നതുമ്പിയി-
ല്ലാനന്ദമേകുന്ന കുയിലില്ല ,
ഒരു മൂങ്ങ മാത്രമീയിരുളിന്റെ ഇരുളിന്നു 
സാന്ത്വന വാക്കുകളോതുന്നു.


ചാലിച്ചെടുത്തൊരുചായത്തിലൊക്കെയും
കണ്ണീരിന്നുപ്പുനിറയുന്നു,
മനസ്സിന്റെയുള്ളിലെ മയില്‍പ്പീലിയൊക്കെയും 
മാനത്തെ നോക്കി മരിക്കുന്നു .


ഒരു പനീര്‍പ്പൂവിന്റെ കണ്‍കളിലിന്നൊരു 
ജലകണം വീണ്ടു മുറയുന്നു,
ചിറകുകരിഞ്ഞ കിളിയിന്നു താഴേക്കു-
ആലംബമില്ലാതെ താഴുന്നു .


മൂകം നിശ്ശബ്ദം മനസ്സിന്റെ വിങ്ങല്‍ 
ഹേ പ്രകൃതീ നീയറിയുകയായിരുന്നോ ?!
കൊഴിഞ്ഞിന്നു വീണോരിളം കുഞ്ഞുപൂവിന്റെ 
വേദനയറിയുകയായിരുന്നോ ?!


വിങ്ങുന്ന പ്രകൃതിയിന്നെന്നോടു ചൊല്ലുന്നു-
മരണമേ നീയോ പരാജിതനായ്,
ആ കുഞ്ഞു പൂമൊട്ടിന്‍ ആത്മാവൊരായിരം
ചിത്രങ്ങളായി വിരിഞ്ഞേപോയ്!!                     (1986)
         
                                                           ഡോ.എം .എസ്.ശ്രീകുമാര്‍ .

വിടര്‍ന്നു വരുമ്പോഴേക്കും കൊഴിഞ്ഞുപോയ കുരുന്നുപൂവ് -ക്ലിന്റ് എന്ന
ബാല ചിത്രപ്രതിഭയെക്കുറിച്ച് ഡോ.എം .എസ്.ശ്രീകുമാര്‍ എഴുതിയത്...എക്സ്പ്രസ് മലയാളം ദിനപ്പത്രത്തില്‍  18-11-1987  ല്‍പ്രസിദ്ധീ കരിച്ചു.


ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ്         ( ഉദാ `അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)

To watch with visual/font perfection, enter the blogger through the GOOGLE CHROME/FIREFOX search engines.......(applicable for all posts of Sreethaalam.blogspot.com.)

2011, മാർച്ച് 3, വ്യാഴാഴ്‌ച

പ്രതീക്ഷ.


ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ്         ( ഉദാ `അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)
..................................................................................................

ഇരുളിലാണെന്നാലുമൊരു കൈത്തിരിവെട്ടം 
തെളിയുന്നനേരവും നോക്കിയിരിപ്പു ഞാന്‍ .
പതിതനല്ലാകിലും വിധി തന്റെ ക്രൂരമാം 
വിരലിനാല്‍ മിഴികളിന്നെന്തേ നിറയുവാന്‍ ?


നിരവദ്യ സുന്ദരമാമീ പ്രപഞ്ചത്തിന്‍ 
നിര്‍വൃതിയേകുന്ന കരലാളനകളും 
ഒരു നിത്യനൊമ്പരത്തിന്റെ മൌനത്തിന്റെ 
ശിലകളാല്‍ തീര്‍ത്തൊരു ശില്പങ്ങളൊക്കെയും,


എങ്ങനെ യിന്നെന്നെ എകാന്തനാക്കിക്കൊ-
ണ്ടങ്ങകലെ ചക്രവാളത്തിന്‍ സീമയില്‍ 
ഒരു ഗദ്ഗദമായ്, ഒരു ദുഃഖ ഗാനമായ് -
പിരിയാന്‍ മടിച്ചു കൊണ്ടന്നു കടന്നുപോയ്‌ .


മനസ്സിന്റെ ചില്ലിട്ട കൂട്ടിലെ സ്വപ്‌നങ്ങള്‍ 
മറുപടി പറയാതെ പോയ ദിനത്തിന്റെ 
നൊമ്പരം കിനിയുന്നോരോര്‍മ്മതന്‍ തുള്ളികള്‍ 
ഇന്നെന്‍ മനസ്സിന്റെ കൂട്ടുകാരായിതോ ?!


തീവ്രമാം വേദനയെന്റെ മാംസത്തിന്റെ 
നെഞ്ചിലായ്തന്റെ നഖങ്ങള്‍ വിടര്‍ത്തുമ്പോള്‍ 
അത്യന്ത തീക്ഷ്ണമാം രശ്മി കളിന്നെന്റെ 
ദൃഷ്ടിപഥത്തിനെ  മഞ്ഞളിപ്പിക്കുമ്പോള്‍ 


ഒരുസ്വപ്നമൊരു ഗാനമൊരു ശ്രുതി മാത്രമ -
ല്ലത്യഗാധതയില്‍നിന്നുയരുന്ന ഒരുശാന്തി 
മന്ത്രത്തിനീണത്തിന്‍ സംഗമ സായൂജ്യ 
ശാന്തിലയത്തിനായ് കാതോര്‍ത്തിരിപ്പു ഞാന്‍ .


ഇല്ല വരാതിരിക്കില്ല വെളിച്ചത്തിന്‍ 
സ്വര്‍ണ രഥവും വലിച്ചു കൊണ്ടായിരം 
വര്‍ണപ്രഭയില്‍ തിളങ്ങി വിളങ്ങുന്ന 
ഇന്നെന്റെ സ്വപ്നമായോരു കാലൊച്ചകള്‍!.............................(1987)


                                                                         ഡോ.എം.എസ്.ശ്രീകുമാര്‍.
                                                                   
( വെറ്റെറിനറി കോളേജ് വിദ്യാര്‍ഥികള്‍ തൃശൂര്‍  അമല കാന്‍സര്‍ഇന്‍സ്റ്റിട്യൂ ട്ട് 
സന്ദര്‍ശിച്ച്‌  രോഗികള്‍ക്കായി കലാസാഹിത്യ പരിപാടികള്‍ നടത്തിയപ്പോള്‍ 
അവതരിപ്പിച്ച കവിത .)

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/

തമോഗര്‍ത്തം (THE BLACK HOLE)


ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ്( ഉദാ `അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)
തമോഗര്‍ത്തം (The Black hole).
*****************




കണ്ണുകള്‍ പൂട്ടിക്കരള്‍ മയങ്ങുന്ന നേരത്തോരായിരം
വണ്ടിന്റെ മുരളിച്ചയോടെയാ കണ്ണില്‍,കറങ്ങിക്കറങ്ങി                                    
ത്തന്‍ വന്യമാംചിറകടിയൊച്ചയായ് ശ്രോത്ര നേത്രങ്ങളിൽ 

അലയടിച്ചുയരുന്ന സാഗരത്തിരയോ നീ  മിഥ്യെ ?................................

സന്ധ്യയുടെ മുഖവും ചുവന്നുതുടുത്തിപ്പോള്‍

 ഇരുളായിഇരുളിന്റെ നടുവില്‍ ഇരുട്ടിന്റെ 
രാജ്ഞിയായ്‌ വിഹരിക്കുംഅന്ധകാരത്താമ-
രതന്റെയുള്ളിലെ വിടരുമൊരുദലമോ നീ മിഥ്യെ?!.................................

പഴമതന്‍ ഗന്ധം തുളുമ്പുന്ന കൊട്ടാര

ക്കെട്ടിന്നുകാവലായ് നില്‍ക്കുന്നജീര്‍ണിച്ച
വാതായനം മലര്‍ക്കെത്തുറന്നീടുമ്പോള്‍നാസിക
നാണിക്കും മാരുതഗന്ധമോനാരായ
രൂപിയാം നിന്‍ മണംമിഥ്യെ ?!......................

പേമാരിയില്‍ക്കൊടുംവേനലില്‍ കോട്ടങ്ങള്‍ തട്ടാതെ
നാഗങ്ങള്‍ സൂക്ഷിച്ച മണി മുത്തിനെപ്പോലെ-
ഹൃദയത്തിനുള്ളിലെ കനവൊരു മാത്രയില്‍
തകരുന്ന നേരത്തുപോഴിയുന്നഭാവമോ
കലികാലരൂപിയാം നിന്‍ മുഖം മിഥ്യെ ?!...................

മരണമൊരു  കാകന്റെ വിരുതോടെ വന്നോരു

കരളിന്റെ ഇതളിലായ് കൊത്തിപ്പറിച്ചു
നഖങ്ങള്‍ തന്‍ ചടുലമാം പാടുകള്‍ തീര്‍ത്തതാ
മൃത്യുവിന്‍ വികൃതമാം തോളത്തുകേറിയാ
അറിയാത്ത നാട്ടിന്റെ അറിയാത്ത വീട്ടിലെ
ഇരുളിന്റെ ഇരുളില്‍പ്പതിക്കവേ......
വീണ്ടുമൊരു പുനര്‍ജനിക്കായുള്ളധ്യാനത്തില്‍
കാതോര്‍ത്തു കാതോര്‍ത്തു കാതോര്‍ത്തിരിക്കവേ,
നിന്‍ മുഖകാന്തിയും നിന്‍കര സ്പര്‍ശത്തിന്നനുഭൂതിയും
പിന്നെ നിന്നെയോട്ടകെയറിഞ്ഞിടും മിഥ്യെ !......................


ഡോ.എം.എസ്.ശ്രീകുമാര്‍ .


YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/

ഡോ.എം.എസ്.ശ്രീകുമാറിനെക്കുറിച്ച് ....( About Dr.M.S.Sreekumar....)

ENGLISH TRANSLATION ; BELOW .............

എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്തുള്ള കൊങ്ങോര്‍പ്പിള്ളിയില്‍ജനനം .
പിതാവ് :ശ്രീ .വി .ആര്‍ .ശിവാനന്ദന്‍ .(റിട്ട. പ്രധാനാദ്ധ്യാപകന്‍ )
മാതാവ്:ശ്രീമതി .വി .കെ.കാര്‍ത്യായനി.

ഗവ.യു .പി .സ്കൂള്‍ ,കൊങ്ങോര്‍പ്പിള്ളി., ശ്രീനാരായണ ഹൈസ്കൂള്‍ ,എന്‍ .പറവൂര്‍ ,യൂ .സി .കോളെജ്,ആലുവ ,കോളേജ്  ഓഫ് വെറ്റെറിനറി ആന്റ് 
അനിമല്‍ സയന്‍സസ് ,മണ്ണുത്തി എന്നിവിടങ്ങളില്‍ പഠനം .
പഠനകാലത്ത്‌ കലാസാഹിത്യ മത്സരങ്ങളില്‍ ധാരാളം സമ്മാനങ്ങള്‍ ലഭിച്ചിരുന്നു .മലയാളം കവിതാരചന,പാശ്ചാത്യ സംഘഗാന മത്സരത്തിലെ 
ഉപകരണ സംഗീതം എന്നിവയ്ക്ക് സര്‍വകലാശാല തലത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. 
ഒഴിവു സമയ അഭിരുചികള്‍ :-സംഗീതം,സംഗീതോപകരണങ്ങള്‍ ,കവിത,ചിത്രകല ,ആത്മീയത, പാരാസൈക്കോളജി,സ്പേസ് പഠനങ്ങള്‍ ,രാഷ്ട്രീയ വിശകലന നിരീക്ഷണം തുടങ്ങിയവ .

ഇപ്പോള്‍ കേരളത്തില്‍ അനിമല്‍ ഹസ്ബന്‍ഡ്രി ഡിപ്പാര്‍ട്ട്മെന്റില്‍           
അസിസ്റ്റന്റ്ഡയറക്ടര്‍ തസ്തികയില്‍ സേവനം ചെയ്യുന്നു.
ഭാര്യ :-   ഡോ .എസ് .ബീന .
മക്കള്‍ :-പ്രണവ്.എസ്.കുമാര്‍ , സംഗീത്.എസ്.കുമാര്‍ .
വിലാസം :മനക്കപ്പറമ്പില്‍ ,
                  ഇന്‍ഫന്റ് ജീസസ് സ്കൂളിനു സമീപം ,
                  പെരുമ്പടന്ന .
                  എന്‍ .പറവൂര്‍ .പി .ഓ .(പിന്‍ .683513.),എറണാകുളം ജില്ല .
                  മൊബൈല്‍ :994 729 02 52 

(About Dr.M.S.SREEKUMAR..........in  ENGLISH)

Birth place- Kongorppilly,in Alangad village,North Parur Taluk,Ernakulam district (ie, Cochin / Kochi area) of Kerala state,S.India.
Father-Mr.V.R.Sivanandan(Rtd.Headmaster-Also the Mahasasthu poojakalppam master.),Mother-V.K.Karthiayani.
Studied in the following institutions:-Govt.U.P.S.Kongorppilly,Sree Narayana H.S.N.Parur,Union Christian College,Aluva,Colege of Veterinary and Animal Sciences,Mannuthy,Thrisoor district,Kerala. Received lot of prizes in various competitions of Poetry,Art,Music,Literature during the period of education.(Received University level prizes in `Malayalam Poetry writing competition` and` Instrumental music in Western Music competition`). Studied only Guitar;that too up to `C-Major `scale only-But could have played different percussion instruments of Eastern and Western origin; including `Thabla` ,`Base Thabla`, Mrudamgam,Drums and Tripple drum; as  necessity demanded  for various programmes and for the`Audio recording for Internet video publishing` on various occasions;so also played instruments like  Mouth organ,Flute,Guitar, Electronic musical Keyboard etc.and sung for own videos.Confident in handling`Audio recording and processing programmes and `Computer Music Generating Programmes` at basic level. Leisure time interests:-Music,Musical instruments,Malayalam Poetry and Lyrics writing,Poster color painting,Chess,Spirituality,Para psychology including ESP, NOOSPHERE, Bharathiya Manthras/Thanthric world,Rituals,Space studies,Political analysis observation etc.
Now working as the Assistant Director(AH),Department of  Animal Husbandry,Govt.of Kerala,S.India.
Family:-Wife- Dr.S.Beena, Having two children...Pranav.S.Kumar and Sangeeth.S.Kumar.
Adress:-Manakkapparambil,Near Infant Jesus Public school,Perumpadanna,N.Parur.P.O.Ekm.Dist.,S.India

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ്        
 ( ഉദാ `അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)