http://sreethaalam.blogspot.in/

ഡോ.എം.എസ്.കവിതകളും പദ്യങ്ങളും (Dr.M.S.Poetries&Verses) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഡോ.എം.എസ്.കവിതകളും പദ്യങ്ങളും (Dr.M.S.Poetries&Verses) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഏപ്രിൽ 14, വ്യാഴാഴ്‌ച

Shakthee Shatha Dashaashttakam of Amba Kaali - Written by Dr.M.S.Sreekumar

ശക്തീ ശതദശാഷ്ടകം  
(ഡോ .എം.എസ്.. ശ്രീകുമാർ രചിച്ചത് )
{കടപ്പാട് ...1)ദേവീമാഹാത്മ്യം , മറ്റു ദേവീ ഗ്രന്ഥങ്ങൾ 
                   2)ജഗദ്‌ ഗുരു ആദി ശങ്കരാചാര്യ സ്വാമികളുടെ മഹാലക്ഷ്മ്യാഷ്ടകം}
    Bhala Sidhi:-
    Read the 118 th line of this Shakthee Shatha Dashaashttakam and correlate with the 4 lines below..
 `` Aapadi Kim Karaneeyam??
    Swmaraneeyam Charana yugala Mambaya:
    Thal Smaranam Kim kuruthe??
    Brahmaadeenapicha Kinkaree kuruthe !!!``















For watching the `SHIVA SHATHAASHTTAKAM`  Pl.Visit- 
http://sreekavyasree.blogspot.in/

ഹരി ശ്രീ ഗണപതയെ നമ: അവിഘ്നമസ്തു.ശ്രീ ഗുരുഭ്യോ നമ:
(Hari: Sree Ga Na Pa Tha Ye Na Ma:, Avighnamasthu: , Sree Gurubhyo Nama:)

1)ഓം ഭദ്ര കാള്യെ  : നമ:
   (Om Bhadra Kalyei Nama:)
2)ഓം രുദ്ര കാള്യെ :നമ:
   (Om Rudra Kalyei Nama:)
3)ഓം മഹാ കാള്യെ : നമ:
   (Om Maha Kalyei Nama:)
4)ഓം മമ  കാള്യെനമ:
   (Om Mama Kalyei Nama:)
5)ഓം പഞ്ചഭൂതാധിപതയൈ നമ:
   (Om Pancha Bhoothaadhipathyei Nama:)
6)ഓം ഭദ്രകാളീയാമാധിപതയൈ  നമ:
   (Om Bhadra Kalee Yamaadhipathyei Nama:)
7 )ഓം സർവ്വ ഭൂത-പ്രേത-പിശാചാധിപതയൈ നമ:
   (Om Sarvva Bhootha -Pretha Pishaachadhipathayeyi Nama:)
8 )ഓം ഭക്ത പ്രിയ-ശത്രു നിഗ്രഹ സ്വരൂപായൈ നമ:
   (Om Bhaktha priya -Shathru nigraha swaroopaayeyi Nama:)









9) ഓം സർവ്വ  ഭൂത സംരക്ഷക-ശ്മശാന വാസിന്യൈ നമ:
   (Om Sarvva Bhootha Samrakshaka -Shmashaana Vaasinyeyi     Nama:)
10) )ഓം രാത്രീഞ്ചരാധിപതയൈ നമ:
   (Om Rathreencharaadhipathayeyi Nama:)
11 )ഓം മദ്ധ്യാഹ്നാധിപതയൈ നമ:
   (Om Madhyahnnaadhipathyeyi Mama:)
12 )ഓം കപാല മാലാ ധാരിണ്യേ  നമ:
   (Om Kapaala maalaa Dharinye Nama:)
13 )ഓം രക്താന്കിത ദംഷ് ട്ര സ്വരൂപായൈ നമ:
   (Om Rakthaankitha Damshtra Swaroopaayeyi Nama:)
14 )ഓം മുന്മുക്ത കേശാവലിന്യൈ നമ:
   (Om Munmuktha Keshaavalinyeyi Nama:)
15 )ഓം രകതപാന പ്രിയായൈ നമ:
   (Om Raktha Paana Priyaayeyi Nama:)
16 )ഓം ക്ഷുദ്ര ശക്തി: നിവൃത്തായൈ നമ:
   (Om Kshudra Shakthi Nivruthaayeyi Nama:)
                   








17)ഓം സർവ്വ  ശക്ത്യാധിപതയൈ നമ:
   (Om Sarvva Shakthiyaadhipathayeyi Nama:)
18 )ഓം അനുചര സമന്വിതായൈ നമ:
   (Om Anuchara Samanwithaayeyi Nama:)
19 )ഓം അൺഡകടാഹാധിപതയൈ നമ:
   (Om Anda Kataahaadhipathayeyi  Nama:)
20 )ഓം ശക്ത്യാഷ്ഠിത  വിജ്രുംഭിതായൈ നമ:
   (Om Shakthiyaadhishttitha Vigrumbhithayeyi Nama:)
21 )ഓം ശിവ പ്രിയായൈ നമ:
   (Om Shiva priyaayeyi Nama:)
22)ഓം ശിവ രൂപയേ  നമ:
   (Om Shiva Roopayeyi Nama:)
23)ഓം ശിവയൈ നമ:
   (Om Shivayeyi Nama:)
24)ഓം കാളികായൈ നമ:
   (Om Kaalikayeyi Nama:)









25)ഓം ദംഷ്ട്ര മനോഹര്യൈ നമ:
   (Om Damshtra Manoharyeyi Nama:)
26)ഓം മുൺഡ മാലാധാരിണ്യേ നമ:
   (Om Munda maalaa Dhaarinyeyi Nama:)
27)ഓം രൗദ്രായൈ നമ:
   (Om Raudraayeyi Nama:)
28)ഓം ശാന്തായൈ നമ:
   (Om Shanthayeyi Nama:)
29)ഓം കാന്തി സ്വരൂപായൈ നമ:
   (Om Kaanthi swaroopaayeyi Nama:)
30)ഓം സർവ്വ  ദേവാധിപതയൈ നമ:
   (Om Sarvva Devaadhipathayeyi Nama:)
31)ഓം ഖഡ്ഗധാരിണ്യേ നമ:
   (Om Khadga Dhaarinyeyi Nama:)
32)ഓം ശൂലധാരിണ്യേ നമ:
   (Om Shoola Dhaarinyeyi Nama:










33 )ഓം ശത്രു നാശക്യൈ (നാശകിയൈ)നമ:

   (Om Shathru Naashakiyeyi Nama:)
34 )ഓം പഞ്ചഭൂത സ്തംഭ സ്വരൂപായൈ നമ:
   (Om Pancha bhootha sthambha swaroopaayeyi Nama:)
35 )ഓം പഞ്ചഭൂത പുനർക്രമീകരണ ശക്തായൈ നമ:
   (Om Pancha bhootha punar krameekarana Shakthaayeyi Nama:)
35)ഓം ലലാട രക്ത തിലക സ്വരൂപിണ്യേ  നമ:
   (Om Lalaata Raktha Thilaka Swaroopinyeyi Nama:)
36)ഓം അതലാധിപതയേ നമ:
   (Om Athalaadhipathye Nama:)
37)ഓം വിതലാധിപതയേ നമ:
   (Om Vithalaadhipathaye Nama:)
38)ഓം സുതലാധിപതയേ നമ:
   (Om Suthalaadhipathaye Nama:)
39)ഓം രസാതലാധിപതയേ നമ:
   (Om Rasaathalaadhipathaye Nama:)
40)ഓം തലാതലാധിപതയേ നമ:
   (Om Thalaathalaadhipathye Nama:)









41)ഓം പാതാളാധിപതയേ നമ:

   (Om Paathaalaadhipathaye Nama:)
42)ഓം ഭൂലോകാധിപതയേ നമ:
   (Om Bhoolokaadhipathayeyi Nama:)
43)ഓം ഭുവർല്ലോകാധിപതയേ നമ:
   (Om Bhuvarllokaadhipathye Nama:)
44)ഓം സ്വർല്ലോകാധിപതയേ നമ:
   (Om Swarllokaadhipathye Nama:)
45)ഓം അഹർല്ലോകാധിപതയേ നമ:
   (Om Aharllokaadhipathaye Nama:)
46)ഓം ജനലോകാധിപതയേ നമ:
   (Om Janalokaadhipathye Nama:)
47)ഓം താപോലോകാധിപതയേ നമ:
   (Om Thapolokaadhipathaye Nama:)
48)ഓം സത്യലോകാധിപതയേ നമ:
   (Om Sathya Lokaadhipathye Nama:)










49)ഓം സ്ഥൂലലോകാധിപതയേ നമ:
   ( Om Sthoola Lokaadhipathaye Nama:)
50)ഓം സൂക്ഷ്മലോകാധിപതയേ നമ:
   (Om Sookshma Lokaadhipathye Nama:)
51)ഓം ഹിരണ്യലോകാധിപതയേ നമ:
   (Om Hiranya Lokaadhipathye Nama:)
52)ഓം ഭക്താനുഗ്രഹകാരിണേ നമ:
   (Om Bhakthaanugraha kaarine Nama:)
53)ഓം സൂര്യാധിപതേ നമ:
   (Om Sooryaadhipathe Nama:)
54)ഓം ചന്ദ്രാധിപതേ നമ:
   (Om Chandraadhipathe Nama:)
55)ഓം രാഹ്വാധിപതേ നമ:
   (Om Rahwaadhipathe Nama:)
56)ഓം കേത്വാധിപതേ നമ:
   (Om Kethwaadhipathe Nama:)









57)ഓം ബുധാധിപതേ നമ:
   (Om Budhaadhipathe Nama:)

58)ഓം ശുക്രാധിപതേ നമ:
   (Om Shukraadhipathe Nama:)
59)ഓം ശനീശ്വരാധിപതേ നമ:
   (Om Shaneeswaraadhipathe Nama:)
60)ഓം ഗുര്വാധിപതേ നമ:
   (Om Gurwaadhipathe Nama:)
61)ഓം കുജാധിപതേ നമ:
   (Om Kujaadhipathe Nama:)
62)ഓം കുജസ്വരൂപിണേ നമ:
   (Om Kujaswaroopine Nama:)
63)ഓം സർവ്വ ശക്തീരൂപയേ  നമ:
   (Om Sarvva Shakthi roopaye Nama:)
64)ഓം ശുക്രാചാര്യ -ബ്രുഹസ്പതീ പൂജിതായൈ നമ:
   (Om Shukraachaarya- Bruhaspathee poojithaayeyi Nama:)









65)ഓം സർവ്വ ദേവ പൂജിതായൈ നമ:

   (Om Sarvva Deva poojithaayeyi Nama:)
66)ഓം സർവ്വ  രാക്ഷസ ഭയങ്കര്യൈ നമ:
   (Om Sarvva Rakshasa Bhayamkaryeyi Nama:)
67)ഓം സർവ്വ രാക്ഷസ യജമാന രൂപിണ്യേ നമ:
   (Om Sarvva Raakshasa Yajamaana roopinyeyi Nama:)
68))ഓം സർവ്വ യക്ഷ നിയന്ത്രകയൈ നമ:
   (Om Sarvva Yaksha Niyanthrakayeyi Nama:)
69)ഓം സർവ്വ ഭൂതപ്രേത നിയന്ത്രകയൈ നമ:
   (Om Sarvva Bhootha Pretha Niyanthrakayeyi Nama:)
70)ഓം ജല സമർപ്പണ പ്രിയായൈ നമ:
   (Om Jala Samarppana priyayeyi Nama:)
71))ഓം ഗന്ധ സമർപ്പണ പ്രിയായൈ നമ:
   (Om Gandha Samarppana priyaayeyi Nama:)
72 )ഓം ധൂപ സമർപ്പണ പ്രിയായൈ നമ:
   (Om Dhoopa Samarppana priyaayeyi Nama:)









73 )ഓം ദീപ ദർശന പ്രിയായൈ നമ:
   (Om Deepa Darshana priyaayeyi Nama:)
74 )ഓംകർപ്പൂര നീരാഞ്ജന  സമർപ്പണ പ്രിയായൈ നമ:
   (Om Karppoora neeraanjana Samarppana priyaayeyi Nama:)
75 )ഓം രക്ത പുഷ്പപൂജിതായൈ നമ:
   (Om Raktha pushpa poojithaayeyi Nama:)
76 )ഓം മാനസ പൂജാ സംപ്തൃതിൺയൈ നമ:
   (Om Manasa poojaa sampthrupthinyeyi Nama:)
77 )ഓം കൂശ്മാൺഡ ബലീസ്വീകരിൺയൈ നമ:
   (Om Kooshmaanda balee Sweekarinyeyi Nama:)
78 )ഓം കുരുതീ സമർപ്പണ പ്രിയായൈ നമ:
   (Om Kuruthee samarppana priyaayeyi Nama:)
79)ഓം ഹോമാഗ്നി പ്രിയായൈ നമ:
   (Om Homaagni priyaayeyi Nama:)
80)ഓം ഹോമ ദ്രവ്യ സ്വീകരിൺയൈ നമ:
   (Om Homa dravya sweekarinyeyi Nama:)



                            
                                                 





81 ഓം ചാമുൺഡേശ്വര്യേ  നമ:
   (Om Chaamundeswarye Nama:)
82 )ഓം ശവ വാഹന രൂപയേ  നമ:
   (Om Shava vaahana roopaye Nama:)
83 )ഓം നിരുഋതി ദിക് ബന്ധന ശക്തായൈ നമ:
   (Om Niruruthy dik bandhana shakthaayeyi Nama:)
84 )ഓം പൂർവ്വ  ദിക് ബന്ധന ശക്തായൈ നമ:
   (Om Poorvva dik bandhana Shakthaayeyi Nama:)
85 )ഓം ദക്ഷിണ ദിക് ബന്ധന ശക്തായൈ നമ:
   (Om Dakshina Dik Bandhana Shakthaayeyi Nama:)
86 )ഓം ഉത്തര ദിക് ബന്ധന ശക്തായൈ നമ:
   (Om Uthara dik bandhanA Shakthayeyi Nama:)
87 )ഓം  പശ്ചിമ ദിക് ബന്ധന ശക്തായൈ നമ:
    (Om Pashchima dik bandhana shakthayeyi Nama:)
88 )ഓം  വായ്വവ്  ദിക് ബന്ധന ശക്തായൈ നമ:
    (Om Vayaw dik bandhana shakthayeyi Nama:)











89 )ഓം അഗ്നി ദിക് ബന്ധന ശക്തായൈ നമ:
    (Om Agni dik bandhana Shakthayeyi Nama:)
90 )ഓം പൂർവ്വ വാമ ദിക് ബന്ധന ശക്തായൈ നമ:
   (Om Poorvva vaama dik bandhana Shakthayeyi Nama:)
91 )ഓം ശിരോ ദിക് ബന്ധന ശക്തായൈ നമ:
    (Om Shiro dik bandhana shakthayeyi Nama:)
92 )ഓം അധോ ദിക് ബന്ധന ശക്തായൈ നമ:
    (Om Adho dik bandhana shakthayeyi Nama:)
93 )ഓം ദശ ദിശാ ദിക് ബന്ധന ശക്തായൈ നമ:
      (Om Dasha disha dik bandhana shakthayeyi Nama:)
94 )ഓം മമ: പൂർവ്വ  ദിക് സംരക്ഷികായൈ നമ: 
   (Om Mama Poorvva dik samrakshikayeyi Nama:
95 )ഓം പശ്ചിമ ദിക്  സംരക്ഷികായൈനമ:
   (Om Pashchima dik Samrakshikayeyi Nama:)
96 )ഓം ദക്ഷിണ ദിക് സംരക്ഷികായൈ  നമ:
    (Om Dakshina dil samrakshikayeyi Nama:)









97 )ഓം ഉത്തര ദിക്  സംരക്ഷികായൈ നമ:
   (Om Uthara dik samrakshikayeyi Nama:)
98 )ഓം  നിരുഋതി ദിക്  സംരക്ഷികായൈ നമ: 
   (Om Nirurthi dik samrakshikayeyi Nama:)
99 )ഓം  വായ്വവ്  ദിക്  സംരക്ഷികായൈ നമ:
  (Om Vaywav dik Samrakshikayeyi Nama:)
100 )ഓം അഗ്നി ദിക്   സംരക്ഷികായൈ നമ:
   (Om Agni dik samrakshikayeyi Nama: )
101)ഓം പൂർവ്വ  വാമ ദിക്  സംരക്ഷികായൈ നമ:
   (Om Poorvva vaama  dik samrakshikayeyi Nama: )
102 )ഓം ശിരോ ദിക്  സംരക്ഷികായൈ നമ:
   (Om Shiro dik samrakshikayeyi Nama: )
103 )ഓം അധോ ദിക്  സംരക്ഷികായൈ നമ:
   (Om Adho dik samrakshikayeyi Nama: )
104 )ഓം മമ: ദശ ദിക്  സംരക്ഷികായൈ നമ:
   (Om Mama Dasha dik samrakshikayeyi Nama:)










105 )ഓം `ശക്തീ നിയന്ത്രണ പരാശക്തൈ` നമ:
   (Om `Shakthee Niyanthrana Paraashaktheyi` Nama:)
106 )ഓം ശക്തീ  വാഹക-ശക്തി പ്രേഷണായൈ നമ:
   (Om Shakthee vaahaka -Shakthi preshanaayeyi Nama:)
107 )ഓം ശക്തീ  പ്രകടിത- ശക്ത്യാധിപതേ നമ:
   (Om Shakthee prakatitha Shakthyaadhipathe Nama:)
108 )ഓം സർവ്വ, മന:ബുദ്ധി:നിയന്ത്രണാധികാരസ്തേ നമ:
   (Om Sarvva Mana:,Budhi :Niyanthranaadhikaarasthe Nama:)
109 )ഓം സർവ്വാഹംകാര നിയന്ത്രണാധികാരസ്തേ നമ:
   (Om Sarvvaahamkaara Niyanthranaadhikaarasthe Nama:)
110 )ഓം സർവ്വ  ചിത്ത നിയന്ത്രണാധികാരസ്തേ നമ:
   (Om Sarvva Chitha Niyanthranaadhikaarasthe Nama:)
111) ഓം സർവ്വ  ശ്രോത്ര- ഘ്രാണ-നേത്ര-നിയന്ത്രണാധികാരസ്തേ        നമ:
   (Om Sarvva Shrothra-Ghraana-Nethra-Niyanthranaadhikaarasthe     Nama:)
112)ഓം സർവ്വ ജിഹ്വാ നിയന്ത്രണാധികാരസ്തേ നമ:
   (Om Sarvva Jihwaa Niyanthranaadhikaarasthe Nama:)










113) ഓം ഷഡ് ചക്ര  നിയന്ത്രണാധികാരസ്തേ നമ:
   (Om Shad chakra Niyanthranaadhikaarasthe Nama:)
114 )ഓം സർവ്വ ഫലാഭീഷ്ട വരദായിൺയൈ നമ:
   (Om Sarvva bhalaa bheeshtta vara daayinyeyi Nama:)
115)ഓം  മഹാശതൃ വിനാശ-മഹാ പാപനിവാരണ രൂപേ നമ:
   (Om Mahaa Shathru vinaasha-Mahaa paapa nivaarana roope             Nama:)
116)ഓം ധനധാന്യ ദായിന്യൈ നമ:
   (Om Dhana dhaanya Daayinyeyi Nama:)
117 )ഓം ശ്രീചക്ര പീഠസ്ഥിത പ്രസന്നവരദേ നമ:
   (Om Sree chakra Peedta sthitha prasanna varade Nama:) 

118 )ഓം ശ്രീ ജഗത്  ശക്ത്യംബാചരണ യുഗളം നമ:
   (Om Sree Jagath Shakthyambaa charana yugalam Nama:)

Lines from 36 to 51 mentions Kaali power at different dimensions -(64 dimensions shortly mentioned in to 16 main dimensions....)
(Remember,the modern world  has described only around 11 or 12 dimensions so far )

53 to 61 lines-mentions planetary control...

Lines 83 to 104 mentions Cardinal/inter cardinal directions of the universe and the control and protection over it....

WARNING....If you decide to worship Lordess Kaali with this `Shatha Dashaashttakam`; do it with Utmost care and devotion only,because any manthra/slokam of Lordess Kaali is described to be highly powerful,even if it may seems to be simple to pronounce...Remember, Lordess Kaali concept itself  always deals with unimaginable cosmic power source and cosmic power/energy transmission..like the isotope of an atomic element ....Dr.M.S

ഈ ശക്തീ ശത ദശാഷ്ടകം രചിയ്ക്കുവാൻ വെളിച്ചവും ശക്തിയുമേകിയ  പരാശക്തി അംബ,കാളിയ്ക്കും പ്രപഞ്ചാധീശൻ ശിവശങ്കരനും  മുന്നിൽ പിഴവുകൾ പൊറുക്കാൻ സമസ്താപരാധ ക്ഷമാ യാചനയോടൊപ്പം   എന്റെ സാഷ്ടാംഗ പ്രണാമം...
ഡോ .എം.എസ് .ശ്രീകുമാർ
I completely bestow myself before the ParaaShakthi (Supreme power) Lordess Kaali and the Greatest master and controller of the universe (including cosmic universe),Lord Shiva Sankaran who gave me light and power to write this `Shakthee Shatha Dashaashttakam`with a `Samasthaaparaadha KhamaaYaachana` for the defects .....Dr.M.S.Sreekumar


© All rights owned and reserved by the authourized person for Sreethaalm home studio,N.Parur,S.India
Any type of reproduction , transmission,printing or copying fully or partially for private , public, or any use in any manner with out prior permission of the copy righted owner may invite legal actions.
But the author has pleasure to permit the devotees of Lordess Kaali to use this Shakthee Dasha Shathhaashttakam for their purpose of worship at home or at such places  with out any disturbances ;as a part of their worship ; and to that extend only the permission is granted with glad.





PUBLISHED ON 15-4-2016  FRIDAY


























2016 ഫെബ്രുവരി 27, ശനിയാഴ്‌ച

`............................`- (No Heading Given)-Written by Dr.M.S.Sreekumar

`..................................................`
(തലക്കെട്ട്  നല്കിയിട്ടില്ല )
രചന -ഡോ .എം.എസ്.ശ്രീകുമാർ.










അറിയുന്നു നിറയുന്ന മിഴി നീരിനാൽ ,
ഹൃദയത്തിൻ കമലത്തിൻ തെളി ശോഭയിൽ,
നവ രത്ന ഖചിതം കിരീടത്തിലും ,
തെളിയുന്ന തിരു നെറ്റി പ്പൊട്ടിൻ മേലും,

കരിമേഘ വർണ്ണം തുടിച്ചു നില്ക്കും 
കരി സാഗരോപമം കൂന്തലിലും ,
വിരിയുന്ന പുഞ്ചിരി തങ്ങി നില്ക്കും ,
ചുടു നിണ ശോഭിതം ചുണ്ടിന്മേലും,

നറുനിലാ ശോഭയിൽ നീയുതിർക്കും ,
കുളിരുന്ന തെന്നലിൻ തൂവലിനാൽ ,
മൃദുവായ് ഒഴുകും നിൻ പ്രേമ സ്പർശം ,
അറിയുന്നു കാളീ ഹേ നൃത്ത ശീലേ.......



©

Written on 21-1-2016  between -12.00 Md Nt to 12.30 am


2015 ജൂലൈ 15, ബുധനാഴ്‌ച

Pranamam-Malayalam Poetry-Dr.M.S.Sreekumar

You are most Welcome to....
Pl.Subscribe…M.S.Sreekumar Channel CLICK this Link http://www.youtube.com/user/drmssreekumar
പ്രണാമം....! 
(മലയാള കവിത )
രചന -ഡോ .എം.എസ്.ശ്രീകുമാർ 










അശ്വത്തിനു ചെറുകൊമ്പുമേ നൽകാത്ത ,
വിശ്വമൂർത്തിയ്ക്കായിതെൻ പ്രണാമം....!
ആനതൻ പ്രകൃതിയ് ക്കു ശരവേഗമേകാത്ത-
ജീവന സത്യത്തിനെൻ പ്രണാമം....!

പൂശകനു ഭീമ രൂപമേ ചേർക്കാത്ത ,
ഈശന്റെ ലീലയ്ക്കതെൻ പ്രണാമം,
ജീവദ്  പ്രതിബന്ധ മൂശയിൽ നീയെന്നെ -
വാർക്കുന്ന  രീതിയ്ക്കുമെൻ പ്രണാമം....!!

ഏതേതു രീതിയിൽ നീയെന്നെ യാദ്യന്ത 
മേതൊരു സ്വർണ്ണ നിർമ്മാണ രൂപേ ,
നീറുമുമിത്തീയി ലഗ്നിക്കനലിലായ് 
ആഞ്ഞടിച്ചെന്നും  പരത്തിടുന്നൂ....!

മാർഗ്ഗവിഘ്നങ്ങൾ നൽകീടുന്നു മാമക 
നേർവഴിത്താരയിൽ മുള്ളുകളായ് ,
ഏവം പരീക്ഷിച്ചിടുന്നു പഠിയ്ക്കുവാ -
-നേണി മാർഗ്ഗേന പോയീടുവാനായ് ....!

ശീലം പരിശീലനം ദ്യുതിയായിയീ ,
വാരിധിതന്നിലലയിൻ മേലേ ,
തോണിയിൽ ക്ഷീണിതനാകാതെ പോകുവാൻ ,
ക്ഷോണിയിലെന്നെക്കരേറ്റീടുവാൻ ...;

ആയിരം രാവിൽത്തിളങ്ങുന്ന ചന്ദ്രന്മാ -
രെൻ കിരീടത്തിൽ തിളങ്ങീടുവാൻ ,
ഏകലവ്യന്റെ പെരുവിരൽ ചോദിയ്ക്കു -
മെന്റെയാചാര്യേ യിന്നെൻ പ്രണാമം ....!

മാനസം വിങ്ങുന്ന രീതിയിലഗ്നിയെ 
മാമക ഹൃത്തിൽ ചൊരിഞ്ഞീടിലും ,
ഘോരമാം മാരി  -പ്രിയേയെന്നിൽ വീഴ്ത്തിലും 
ആതപത്താൽ ചുട്ടു നീറ്റിയ്ക്കിലും ,

ഇല്ല ഞാൻ പിന്തിരിഞ്ഞീടില്ല ശക്തിയാം -
അണ്‍ഡ കടാഹ പ്രപഞ്ച രൂപേ ...
നീയെന്നെ നെഞ്ചിലായ്  ചേർക്കും വരേയ്ക്കുമാ ,
നീണ്ട കാലത്തിനുമെൻ പ്രണാമം......!!!

©  All rights owned&reserved by Dr.M.S.Sreekumar,Sreethaalam homestudio,N.Parur,S.India 





   




2012 ജൂൺ 3, ഞായറാഴ്‌ച

Sakhee...Malayalam poetry-Video-Dr.M.S.Sreekumar


സഖീ ......(മലയാള കവിത -വീഡിയോ)
രചന,സംഗീതം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍ 
Written,Music,Voice-Dr.M.S.Sreekumar
http://sreekavyasree.blogspot.in/-ല്‍ പ്രസിദ്ധീകരിച്ച `സ്മരണിക `എന്ന കവിതയുടെ വീഡിയോ രൂപാന്തരം.
(This is the video version of the Poetry `Smaranika` published inhttp://sreekavyasree.blogspot.in/)
ഈ വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക...
To watch this video please click the LINK below
http://www.youtube.com/watch?v=9nmhc07tGA0
ഈ കവിതയുടെ വരികള്‍ക്കും,മറ്റു കവിതകള്‍ക്കും താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.... 
http://sreekavyasree.blogspot.in/
For the lines of this poetry and other related works of Dr.M.S.Sreekumar you may please click the link above

2012 മേയ് 29, ചൊവ്വാഴ്ച

NOOSPHERE TOUCH-Malayalam Poetry(Lines in English)

(അതീത ബോധ സ്പര്‍ശം )
-MALAYALAM POETRY-Dr.M.S.SREEKUMAR
(For the Lines in MALAYALAM  Please visit http://sreekavyasree.blogspot.in/  )
ഈ കവിതയുടെ മലയാളത്തിലെ വരികള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക ......
http://sreekavyasree.blogspot.in/

TO WATCH THE VIDEO VERSION OF THIS POETRY CLICK  THE  LINK BELOW........
ഈ കവിതയുടെ വീഡിയോ രൂപാന്തരം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക ......
http://www.youtube.com/watch?v=JEnAnpYi_F0






Madhyaanna swapnatthil Mandaanilan pole
Neelimayinnum Vannirunnoo...
Vishaada nayanangal kkennum inayaaya
Maasmara smera sugandhathailam pooshi
Madhyaanna swapnatthil Mandaanilanpole
Neelimayinnum Vannirunnoo...


Ilam neela vellayita chernna pookkal than
Chithrangalaam swapna raajiyaal theerthoru
Soumyamaam ambaram chooti prabhapole
 Arikatthaval vannu Ninnirunnoo........


Pradhamamaa prabhaye jnaan kandilla kandathu
Sahitha satheerdhyaye Maaathram
Pinneyen chaaratthaval vannirunnenne
Nirnnimesham Nokki Ninnoo......


Needita thoornna mutiyilam kaattilaai
Ilaki nruttham cheythirunnu....
Snigdha madhuramaa punchiriyen
Hrudayatthil shruthi chertthirunnoo....


Pinneyen Nenjinnarikil Shirassuva 
cchenkannil Nokkiyirunnoo.....
Koonthalin prabhayente kayyumkatannoraa
Kshithiyeyum sparshichirunnoo.....


Nalkaanaai kaattha Prapancha Rahasyatthin 
Thaakkoletukkuvaanaai thuniye-
Saakoothamathilonnu Nokkimaathram
Mattetho vishayatthil AAmagnayaai


Aardratha Hrudayatthinekum Chiriyumaai
Veendum Aval Enthinaai vannatho
Hrudaya murappichoravakaashabodhatthin
Smaranayuyartthitaanaayitumo....


Aparaadhamillathil Pathirilla koythathil
Anubhava vedyamalleyyathennum...
Aa kaavya bhangiye Maathramalleyennum
`Nee`yennu jnaanura cheithathulloo...?!!



YOU  ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING  http://sreekavyasree.blogspot.in/



2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

`Bhaadra padhikar`-Poetry- Voice Dr.M.S.Sreekumar&Dr.P.Sreedevi

ഭാദ്ര പഥികര്‍
മലയാളം കവിത-രചന-ഡോ.എം.എസ്.ശ്രീകുമാര്‍ .
ആലാപനം ഡോ.എം.എസ്.ശ്രീകുമാര്‍ -ഡോ.പി.ശ്രീദേവി 

















നീര്‍ മാതളത്തിന്റെ ശാഖി തന്‍ ചോട്ടിലും 
ഓര്‍മ്മകള്‍ ലാളിയ്ക്കും ദുഃഖം
കാര മുള്ളാലെ ഇടയ്ക്കൊന്നു കുത്തിടും 
പോലെ വിരഹത്തിന്‍ ദുഃഖം !

എരിയുന്ന വേനലില്‍ പൊടിയൂറും കാറ്റിലായ്‌
ഏകാന്തതയുടെ ദുഃഖം 
നഷ്ട മായ്പ്പോയ പകലുകള്‍ ഓര്‍ക്കുമ്പോള്‍ 
നെഞ്ചില്‍ നിറയുന്ന ദുഃഖം !

കാര്‍മേഘം മാനത്തിരുണ്ടുകൂടീടുമ്പോള്‍ 
അരികിലില്ലാത്തതിന്‍ ദുഃഖം 
കുളിര്‍ മഴ മണ്ണില്‍ച്ചിതറുമ്പോള്‍ നിന്നീറന്‍
വദനത്തെക്കാണാത്ത ദുഃഖം!

നാരങ്ങ ചുറ്റും ഉറുമ്പായി ലക്ഷ്യങ്ങള്‍ 
തേടിയതോര്‍ത്തൊരു ദുഃഖം 
നാരായ വേരും മുറിച്ചു മാറ്റി ക്കൊണ്ടു
ദൂരെപ്പറന്നൊരു ദുഃഖം !

ആലിപ്പഴങ്ങള്‍ പൊഴിയുമ്പോള്‍ ഭൂമിയ്ക്ക 
തലിയുന്ന കാണുവാന്‍ ദുഃഖം 
മനസ്സിന്റെ യാലിപ്പഴത്തിനു നിന്നോടൊ
ന്നലിയാതി രുന്നതില്‍ ദുഃഖം! 

ആരാമ ഭംഗി നിറഞ്ഞൊരു പുലര്‍കാല 
വേളകളോര്‍ക്കുമ്പോള്‍ ദുഃഖം 
പകലോന്റെ കതിരുകളെത്തുന്ന മുന്നേ 
പ്രയാണം തുടങ്ങുമ്പോള്‍ ദുഃഖം !

മുഴങ്ങും മണി തന്റെ  താളങ്ങള്‍ കേള്‍ക്കുമ്പോള്‍
അലയൊലി പോലുള്ള ദുഃഖം 
നേര്‍ത്തു നേര്‍ത്തില്ലാതെയാകുന്ന കാറ്റിലും
സ്നേഹ മണമൂറും ദുഃഖം !

പൂക്കളിറുത്തു നിറുകയില്‍ ചൂടിയ 
പൂക്കാലമോര്‍ത്തിന്നു ദുഃഖം 
ആമ്പലും അമ്പല വാപിയും കാണാത്ത 
ആത്മനഷ്ടത്തിന്റെ ദുഃഖം !

നക്ഷത്ര ദീപങ്ങള്‍ മിന്നിനില്‍ക്കുന്നൊരു 
കാറ്റാടിച്ചില്ലയില്‍ ദുഃഖം 
കാറ്റിലൊഴുകുന്ന നേര്‍ മര്‍മ്മരത്തിലും 
കരിനീല മിഴിയിലും ദുഃഖം!

കുലംകുത്തിയൊഴുകുന്ന നദിയിതു കാണുമ്പോള്‍
സൗമ്യ മെന്‍പുഴയോര്‍ത്തു ദുഃഖം 
വീശിയടിയ്ക്കും കൊടുംകാറ്റിതറിയുമ്പോള്‍
എന്നിളം കാറ്റോര്‍ത്തു ദുഃഖം! 

രാവിന്‍ തണുത്ത നിശ്ശബ്ദ ഭാവത്തിലും 
വന ജ്യോത്സ്ന ഗന്ധത്തിന്‍ ദുഃഖം 
രാക്കിളിയൊന്നേതും പാട്ടുപാടാത്തൊരീ
പാതിരാ മാറിലും ദുഃഖം !

നീളുന്ന നീളുന്ന പാതകള്‍ കാണുമ്പോള്‍ 
എന്നിട വഴിയോര്‍ത്തു ദുഃഖം 
മായുമീ സൂര്യനെക്കാണുമ്പോള്‍ എന്‍ 
അന്തി വെയിലിന്റെ പ്രഭയോര്‍ത്തു ദുഃഖം 

പിരിയുന്ന രാവിന്റെ പുലരിയ്ക്കുമുമ്പുള്ള 
ഇറുകിപ്പുണരലിന്‍ ദുഃഖം 
മൊഴി യൊന്നുമൊന്നുമേ പാടാതെ നില്‍ക്കേണ്ടും
കുയിലിന്റെ കരളിന്റെ ദുഃഖം !

നിനയ്ക്കുന്ന നേരത്തു തീരാത്ത കൃത്യങ്ങള്‍ 
തോരാത്ത പേമാരി പോലെ ദുഃഖം 
ഒരു ചുംബന സ്പര്‍ശമേല്‍ക്കാതുറങ്ങിയ 
ഇളം കുഞ്ഞു പൂവിന്റെ മൂക ദുഃഖം!

വ്യഥയിലും മനസ്സില്‍ മറക്കാതെ പോയൊരു 
കനകച്ചിലങ്കയില്‍ ദുഃഖം 
മുഖ മാകെ പ്പടരുന്ന കാര്‍കൂന്തലത്തിന്റെ 
നേര്‍ത്ത ഗന്ധത്തിലും ദുഃഖം !

വിളറി വെളുത്തൊരീ മാനത്തിന്‍  കാര്‍മേഘ 
നിഴലുകള്‍ കാണുമ്പോള്‍ ദുഃഖം 
നീളും നിലാവുമെന്‍ ഊഞ്ഞാലിനോര്‍മ്മയും
മാടി വിളിയ്ക്കുമ്പോള്‍ ദുഃഖം 

അകലെ നിന്നംഗുലിയാലെയീത്തന്ത്രികള്‍ 
മീട്ടിയെന്നാകിലും ദുഃഖം 
അറിയാതെ പോകുന്ന അനവരതമറിയുന്ന  
സ്മൃതിയിലൊന്നാകവേ ദുഃഖം !

ഓണ നിലാവിലും ഈ പ്രവാസത്തിലും 
നീറും നേരിപ്പോടിന്‍ ദുഃഖം 
ഓര്‍മ്മകള്‍ ചാലിച്ച പൂനിലാച്ചിത്രത്തില്‍ 
ചായം പടര്‍ന്നൊരു ദുഃഖം !

ഒരു നേര്‍ത്ത തഴുകലായ് വഴിയുന്ന മൊഴിയിലും 
ഒളിയ്ക്കുമാ ഹൃദയത്തിന്‍ ദുഃഖം 
മറക്കാന്‍ കൊതിയ്ക്കും മനസ്സിന്റെ തേങ്ങല്‍ 
മറയ്ക്കുവാന്‍ നോക്കുമ്പോള്‍ ദുഃഖം !

ദുഃഖരാവൊന്നാകെ ചൊല്ലാന്‍ കൊതിച്ചിട്ടും 
പറയാതെ പറയുന്ന ദുഃഖം 
മൌന രാഗത്തെ മനസ്സില്‍ നിറച്ചിന്നു 
മൂകമായ് നില്‍ക്കേണ്ടും ദുഃഖം 
ഒരോണനിലാവിന്റെ ദുഃഖം !

ദുഃഖ നീര്‍ത്തുള്ളികളായ നമുക്കൊന്നു
ചേര്‍ന്നൊരു സാഗര മാകാം...
ശാന്തി പ്രേമത്തിന്റെ മുത്തും പവിഴവും 
മുങ്ങിയെടുത്തങ്ങു നല്‍കാം- 
ഒരോണ സമ്മാനമായ്‌ നല്‍കാം ...

പല ജന്മ ബന്ധത്തിന്നോര്‍മ്മയ്ക്കായ്‌ 
പണ്ടുനീ പാടിയ പാട്ടൊന്നു പാടാം 
മിഴികളാല്‍ നീട്ടിയ നിര്‍വൃതി പുഷ്പ്പങ്ങള്‍ 
മനസ്സാലെ മാറിലായ് ചേര്‍ക്കാം-
മനസ്സാലെ മാറിലായ് ചേര്‍ക്കാം !
ഈ കവിതയുടെ വീഡിയോ രൂപാന്തരം കാണുന്നതിനു താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
http://www.youtube.com/watch?v=V3a4QxoDA7U



YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
(Dr.M.S.Sreekumar`s  exclusive site for Malayalam Poetry &Literature http://sreekavyasree.blogspot.com/  has come in a new form. Encourage the uplift and expansion of Our Mothertounge……………!)








2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച

Desha bhakthigaanam-Dr.M.S.Sreekumar...(Uyarthum jnangal)


ദേശ ഭക്തിഗാനം.....(ഉയര്‍ത്തും ഞങ്ങള്‍ ...)
(രചന,സംഗീതം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍ .)

ഈ രചനയില്‍ ഭാരതത്തിലെ എല്ലാ സൈന്യ വിഭാഗങ്ങളെയും നന്ദി പൂര്‍വ്വം സ്മരിയ്ക്കുന്നു.
വരികള്‍ .....

ഉയര്‍ത്തും ഞങ്ങള്‍ ഉയര്‍ത്തും ലോക-
നഭസ്സില്‍ ദേശ മഹത്വം
പറത്തും എന്റെ ത്രിവര്‍ണ്ണം പൂണ്ട 
പതാക വാനില്‍ പരക്കെ.....

കരുത്താര്‍ജ്ജിച്ച എന്റെ രാജ്യത്തെ 
തകര്‍ക്കനാവില്ലൊരാള്‍ക്കും....!
ഇമ ചിമ്മാതെ ഇന്ത്യ കാക്കുമെന്‍ 
സൈന്യ ഭ്രാതാവിന്‍ കരുത്താല്‍ ...

സ്വയം ജീവിതം ബലി നല്‍കിയും 
മാതൃ മാനത്തെക്കാത്തിടും 
ഭാരതാംബതന്‍ സേനാ വ്യുഹത്തെ 
നമിപ്പൂ ഞങ്ങള്‍ നമിപ്പൂ....

എന്റെ മാതാവിതെന്റെ ഭാരതം 
ഉയര്‍ച്ചയ്ക്കുള്ള പ്രയത്നം 
നിരയൊന്നായി അണി ചേര്‍ന്നിടും 
നിരതം ഞങ്ങള്‍ അതിന്നായ്...

2011 ആഗസ്റ്റ്‌ 15-സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ചത്...
ഈ വീഡിയോ ട്യുബില്‍ ലഭ്യമാണ്.കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/