http://sreethaalam.blogspot.in/

2011, ജൂലൈ 31, ഞായറാഴ്‌ച

Pithrukkale.....Dr.M.S.Sreekumar`s Lyrics,Music and Voice...

പിതൃക്കളെ ........
                             (രചന,സംഗീതം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍)
(കര്‍ക്കടക വാവു (30-7-`11)ബലിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ചത്  )





പിതൃക്കളെ... പൂജ്യ ദേഹികളെ....
ഭുജിച്ചാലും ബലി പിണ്‍ഡങ്ങളിതാ...
പൂജ ഹീനം,മന്ത്രഹീനം,ക്രിയാഹീനം  
ക്ഷമസ്വമേ....                                   
                                                             (പിതൃ....)

കര്‍ക്കടക വാവിന്‍ പെരുമ,
മോക്ഷ യാത്രയിലെ ഉറവ,
കാട്ടു കനിയായ്‌ പാനജലമായ്-
യാത്രികര്‍ തന്‍ പാഥേയമതായ്...
പിന്‍ മുറക്കാര്‍ അര്‍പ്പിക്കുന്നു-
സ്വീകരിച്ചാലും...സ്വീകരിച്ചാലും...     
                                                            (പിതൃ...)

ഘോര മാരിയില്‍ വാവു നാളില്‍ 
കാത്തു കാത്ത *തിലോദകങ്ങള്‍-                                    *എള്ളും വെള്ളവും 
-നല്‍കി പ്രാര്‍ത്ഥന നേര്‍ന്നിടാനായ് 
ആരുമാരും വന്നതില്ലേ ?!......
കണ്‍ നിറഞ്ഞു പിന്‍ തിരിഞ്ഞു 
പിന്‍ വിളിയും കേട്ടതില്ലേ.....
ജ്ഞാനമില്ലാ പ്പൈതമല്ലേ
ശാപമേകരുതെ....ശാപമേകരുതെ...
ദയാ പൂര്‍ണ്ണദേഹികളെ............. 
                                                               (പിതൃ...)
  @ All rights owned and reserved by Dr.M.S.Sreekumar                                                                           (30-7-2011)
                                                                             
                                                                                             
ഈ വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താലും മതിയാകും ....

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/









2011, ജൂലൈ 22, വെള്ളിയാഴ്‌ച

Thirkkural by Thiruvalluvar- Music,Guitar play,Voice-Dr.M.S.Sreekumar

തിരുവള്ളുവര്‍ രചിച്ച തിരുക്കുറള്‍(തമിഴ് കൃതി )
(കടവുള്‍ വാഴ്ത്തു )
സംഗീതം,ഗിറ്റാര്‍ ,ആലാപനം -ഡോ.എം.എസ്.ശ്രീകുമാര്‍.

 ഈ വീഡിയോ യു  ട്യുബില്‍ ലഭ്യ മാണ് കാണുവാന്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....

2011, ജൂലൈ 17, ഞായറാഴ്‌ച

അനിവാര്യം...... (കവിത-ഡോ.എം.എസ്.ശ്രീകുമാര്‍) (Poetry-Dr.M.S.Sreekumar)

അനിവാര്യം......
കവിത-ഡോ.എം.എസ്.ശ്രീകുമാര്‍)))

സ്നേഹശരങ്ങളാല്‍ മാറുപിളര്‍ത്തി-
തകര്‍ത്ത അണക്കെട്ടിലൂടെ
കുലംകുത്തിയൊഴുകിയ രാഗരക്തത്തില്‍ 
ആത്മാര്‍ത്ഥതയുടെ ശോണിതദലങ്ങള്‍  തീര്‍ത്ത 
വചന ഗഹ്വര പ്രവാഹത്തില്‍ മുങ്ങിക്കുളിച്ചിട്ടും... 
അജ്ഞത നടിക്കുന്ന അഭിനയ മികവിന്റെ
 നിശ്ശബ്ദ മൌനം.........!


സംവേദനത്തിന്റെ സാക്ഷാത്ക്കാരത്തില്‍,
തരംഗംങ്ങളുടെ പരമോന്നതാവൃത്തിയില്‍,
ശ്രുതികളുടെ ചേര്‍ച്ചയില്‍,
പൂര്‍ണ്ണതയുടെ ലയനം;സാന്ദ്ര സംഗീതമെന്നറിഞ്ഞിട്ടും...
കരാളനാദതമസ്സിന്റെ അത്യഗാധതയിലേക്ക്  
മൃദുപാദ-പാദസരധ്വനികള്‍ ആഴ്ന്നേക്കുമെന്ന
ഭീതിദകഥകളുടെ 
അബദ്ധജടിലമായ ചൊല്‍ക്കാഴ്ചകള്‍ 
പിന്നോട്ടുവലിക്കിലും......


ഭ്രൂമധ്യത്തില്‍ നിന്നുദിക്കുന്ന 
സൌരകാന്തിക പ്രവാഹത്തിന്റെ  
സ്നേഹനിര്‍ഭര കിരണങ്ങളില്‍ നിന്നും 
ഒളിയ്ക്കുവാന്‍ ...
ആയിരം ഹിമപാളികള്‍ എടുത്തണിഞ്ഞിട്ടും 
ആയിരം കാര്‍മേഘപ്പുതപ്പണിഞ്ഞിട്ടും 
ഒരു മാത്രയില്‍, ഒരു രശ്മിയില്‍, 
മുഖം വിടര്‍ന്നേ പോയ്‌ .........!
മനം നിറഞ്ഞേ പോയ്‌ .........!
തെളിഞ്ഞു നിന്നേ പോയ്‌ .....!
അവള്‍ ;....സൂര്യതേജസ്സിയന്ന,സൂര്യ മനസ്സറിയുന്ന, 
 ശ്യാമാംബുജം....
പിന്നെ  മെല്ലെ മൊഴിഞ്ഞു........
സൂര്യാ.....നീ എന്നോടൊരു കള്ളം പറഞ്ഞു ......!

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
                                                           

 (6-7-`11, 1.30 am)

Adhyaathma Raamaayanam-Dr.M.S.Sreekumar

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്-ബാലകാണ്ഡം-ഏതാനും വരികള്‍......
ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍....
(കര്‍ക്കടക മാസാരംഭം-രാമായണ മാസാരംഭം....)
രാമായണം=അന്ധകാരം മായണം....രാമായണത്തിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ അറിയാന്‍ ഏവര്‍ക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു........


ഈ വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....
http://www.youtube.com/watch?v=RkkZiWIgdRw  

2011, ജൂലൈ 11, തിങ്കളാഴ്‌ച

ശ്രീതാളം..... ഡോ.എം.എസ്.ശ്രീകുമാറിന്റെ കാവ്യ -സംഗീത ലോകം: `Varnavum neeye` song( film `Aparajitha`)-Live per...

ശ്രീതാളം..... ഡോ.എം.എസ്.ശ്രീകുമാറിന്റെ കാവ്യ -സംഗീത ലോകം: `Varnavum neeye` song( film `Aparajitha`)-Live per...: "Varnavum neeye...Vasanthavum neeye....Live voice-Dr.M.S.Sreekumar. Original talents....Sreekumaran thambi,A.T.Ummer-Malayalam Film-Aparajitha..."

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/

`Varnavum neeye` song( film `Aparajitha`)-Live performance-Dr.M.S.Sreekumar

Varnavum neeye...Vasanthavum  neeye....Live voice-Dr.M.S.Sreekumar.

Original talents....Sreekumaran thambi,A.T.Ummer-Malayalam Film-Aparajitha....

To view this video click the Link below....
http://www.youtube.com/watch?v=5SoDZt0ODe4

2011, ജൂൺ 29, ബുധനാഴ്‌ച

2011, ജൂൺ 27, തിങ്കളാഴ്‌ച

2011, ജൂൺ 20, തിങ്കളാഴ്‌ച

`Naranaayingane` Shivasthuthy`-Voice-Dr.M.S.Sreekumar(Video)

നരനായിങ്ങനെ............ശിവസ്തുതി (ആലാപനം :ഡോ.എം.എസ്.ശ്രീകുമാര്‍)

വരികള്‍ :-

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ 
നരക വാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നുകര കേറ്റീടെണം
തിരു വൈക്കം വാഴും ശിവശംഭോ!

മരണ കാലത്തെ ഭയത്തെച്ചിന്തിച്ചാല്‍ 
മതി മറന്നുപോം മനമെല്ലാം 
മനതാരില്‍ വന്നു വിളയാടീടെണം  
തിരുവൈക്കം വാഴും ശിവശംഭോ! 

ശിവ ശിവ ഒന്നും പറയാവതല്ല 
മഹാമായ നിന്റെ പ്രകൃതികള്‍ !
മഹാമായാ നീക്കീട്ടരുളേണം നാഥാ 
തിരു വൈക്കം വാഴും ശിവ ശംഭോ !

വലിയൊരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴറുന്നു
വഴിയില്‍ നേര്‍വഴിയരുളേണം നാഥാ
തിരു വൈക്കം വാഴും ശിവശംഭോ !

എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ 
ഇടക്കിടെയാറു പടിയുണ്ട് !
പടിയാറും കടന്നവിടെ ച്ചെല്ലുമ്പോള്‍ 
ശിവനെക്കാണാകും ശിവശംഭോ !

ഈ വീഡിയോ  `യു   ട്യൂബില്‍ ` ലഭ്യമാണ്  കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക......

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/















2011, ജൂൺ 19, ഞായറാഴ്‌ച

`Karuthi nalkia sammanam`-Dr.M.S.Sreekumar-Music video

കരുതി നല്‍കിയ സമ്മാനം.......
(രചന,ആലാപനം,സംഗീതം-ഡോ.എം .എസ് .ശ്രീകുമാര്‍)

വരികള്‍:-

കരുതി നല്‍കിയ സമ്മാനം കൈപ്പറ്റിയില്ലല്ലോ                    
മനം-നിറഞ്ഞു വച്ചൊരു നൈവേദ്യം 
കാണാതെ പോയല്ലോ ദേവി 
കാണാതെ പോയല്ലോ...............           (കരുതി) 

കരളിന്‍ തന്ത്രിയില്‍ കല്‍പ്പിച്ച രാഗം 
കാതിലങ്ങെത്തീലല്ലോ-
വൃഥാ ചുമരില്‍ കോറിയപ്രേമാര്‍ദ്ര ചിത്രം 
മിഴികളറിഞ്ഞീലല്ലോ-നീള്‍
മിഴികളറിഞ്ഞീലല്ലോ...                        (കരുതി )

പല ജന്മത്തിലുമേകിയസിന്ദൂരം 
ചാര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ-ദേവി 
പാടാന്‍ വച്ചൊരു രാഗമാലിക-
പടുപാട്ടായല്ലോ-ദേവി 
പടുപാട്ടായല്ലോ.......                               (കരുതി )

അറിയുന്നൂ മനം അത്യുന്ന ശ്രേഷ്ഠമാം  
ജന്മാന്തര ലയനം... 
ഗാത്ര ബന്ധിതമല്ലതു മാനസ പൂര്‍ണ്ണതാ 
ശിവ ശക്തീ ലയനം...                           (കരുതി )

ഈ വീഡിയോ യു-ട്യൂബില്‍ ലഭ്യമാണ്  കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക..........














2011, ജൂൺ 15, ബുധനാഴ്‌ച

`Ananthasreepuram`(Malayalam poetry- by Dr.M.S.Sreekumar)


അനന്ത ശ്രീപുരം......................(ഡോ.എം.എസ്.ശ്രീകുമാര്‍) 




തിളങ്ങുന്ന ശംഖമുഖത്തില്‍  
തിരകളുടെ നുരകളെത്തേടി
പാദപതന ശബ്ദങ്ങള്‍.......


കുടമുല്ലപ്പൂവിന്റെ നിശ്വാസഗന്ധമൂറുന്ന
ദുഗ്ധവാപീക്കരയില്‍,വീര്‍പ്പുമുട്ടലുകളുടെ
നനുത്ത,തീരാത്ത രാഗനൊമ്പരം.......
ചൊരിയുന്ന മാരിയിലും ചോലകളുടെകീഴില്‍ 
ഓര്‍മ്മയുടെ നീലപുഷ്പ്പത്തിന്റെ ജ്യോത്സ്നാപരിമളം തേടി 
ശ്രീരാഗത്തിന്റെ 
ഒരിക്കലും തീരാത്ത പ്രയാണം...................
സാതീര്‍ത്ഥ്യത്തിന്റെയും സൌഹൃദത്തിന്റെയും 
ദൃശ്യകവാടങ്ങള്‍ പോലും മറയിട്ടുപൂട്ടി ഒളിപ്പിക്കുന്ന 
കവിയുടെ സാന്ദ്ര സ്നേഹ വൈരുദ്ധ്യത്തിന്റെ 
ഉള്ളറകള്‍ ......................
*            *            *            *             *             *             *
പ്രകൃതി തണുത്തുറഞ്ഞ്-
നിശ്ചലതയുടെ പാരമ്യം പൂകുമ്പോള്‍....
രക്തബന്ധത്തിന്റെ നിശ് ചേഷ്ടമായ;  
അര്‍ത്ഥവത്തായ ശൂന്യതാബോധം!......
നീട്ടിയ കൈകളില്‍-
മരണത്തിന്റെ അവസാനതണുപ്പും ഏറ്റുവാങ്ങി 
കണ്ണീരിന്റെ രണ്ടുതുള്ളിയുടെ മൌനം 
കൈത്തണ്ടയില്‍ ഇറ്റിറ്റുവീഴുമ്പോള്‍........ 
മാനവസ്മൃതിയുടെ അപ്രമേയത വ്യാഖ്യാനിച്ച 
ആപേക്ഷികതല ബോധത്തിന്റെ 
അലയൊലികളില്‍....
തണുത്ത രാത്രിയുടെ മാറില്‍..... 
വാക്കുകള്‍,അര്‍ത്ഥശൂന്യമല്ലാത്ത
ശബ്ദ പ്രപഞ്ചത്തിന്റെ പാരമ്യമായ
മൂകത സൃഷ്ടിക്കുമ്പോള്‍....


അതുനീ..........അനന്തശ്രീപുരം...................    
                                
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
                                                                                                                                 .                                                                                                                                       (15-6-2011 -1.00 am)




























































2011, ജൂൺ 8, ബുധനാഴ്‌ച

`Clintinu`- Poetry- Video version-Dr.M.S.Sreekumar


`ക്ലിന്റ്റ്`ന് എന്ന കവിതയുടെ  വീഡിയോ  രൂപാന്തരം`യു ട്യൂബ് `ല്‍ലഭ്യമാണ്.കാണുവാന്‍ താഴെ യുള്ള  ലിങ്കില്‍ ക്ലിക്ക് ചെയ്യുക....
കവിതയുടെ വരികള്‍ക്ക്  `ശ്രീതാള`ത്തിലെ  `വളരെ പഴയ പോസ്റ്റ്‌`കളില്‍ ക്ലിക്ക് ചെയ്യുക..... 


YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/



2011, ജൂൺ 3, വെള്ളിയാഴ്‌ച

Sangeeth.S.kumar`s song posted by Dr.M.S.Sreekumar



സംഗീത്.എസ്.കുമാറിന്റെ ഈ ഗാനം കേട്ടാലും........
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക........
http://www.youtube.com/watch?v=0mH7YpKAEm4

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/

`Karuna cheyvan`-music video-Dr.M.S.Sreekumar

`കരുണ ചെയ് വാന്‍ എന്തു താമസം`-വോക്കല്‍-ഡോ.എം.എസ്.ശ്രീകുമാര്‍...








ഈ വീഡിയോ `You tube`-ലും ലഭ്യമാണ്.കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
 http://www.youtube.com/watch?v=U-e8HRHn0Jk

2011, ജൂൺ 2, വ്യാഴാഴ്‌ച

`Yathra chollum neram`Malayalam Gazlal- Dr.M.S.Sreekumar


`യാത്ര ചൊല്ലും നേരം`.....മലയാളം ഗസല്‍ -ഡോ.എം.എസ്.ശ്രീകുമാര്‍ 

വരികള്‍-

യാത്ര ചോല്ലുംനേരം അധരംതന്നില്‍ 
വാക്കുകള്‍ മൌനമതായതുമേന്തെ ?!
വര്‍ണ്ണ മയൂരം പീലികള്‍ നീര്‍ത്തിയ 
മിഴികള്‍ സജലമതായതുമെന്തേ ?!
                                                       (യാത്ര )
മോഹ നിദാനം മാമക ദാഹം.........
ആഴക്കടലില്‍ പൊലിയുംയാനം 
മിഴിനീര്‍ കൊണ്ടോ മറുപടി ഗാനം 
നിന്‍ മിഴിനീര്‍ കൊണ്ടോ മറുപടി ഗാനം.....
                                                      (യാത്ര )
നീറും മനസ്സിന്‍ അംഗുലിയാലെ 
വീണകള്‍ മീട്ടിയ രാവുകളെങ്ങോ
ഓര്‍മ്മകളായോ ഓര്‍മകളായോ......
                                                     (യാത്ര )

                                                 രചന,ആലാപനം,സംഗീതം-ഡോ.എം.എസ്.ശ്രീകുമാര്‍                                                                                                                                                               .                                                                             (1990-`91 കാലഘട്ടത്തില്‍എഴുതിയത്)

ഈ വീഡിയോ`You tube` ല്‍ ലഭ്യ മാണ്.കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.youtube.com/watch?v=jtTmQ27oZhc

2011, മേയ് 31, ചൊവ്വാഴ്ച

`Girivana nibida prakruthiyil...`Video-Dr.M.S.Sreekumar


ഗിരിവന നിബിഡ പ്രകൃതിയില്‍ .........
(രചന ,സംഗീതം ,ആലാപനം -ഡോ.എം .എസ്. ശ്രീകുമാര്‍ )

ഗിരിവന നിബിഡ പ്രകൃതിയില്‍-
നാഞ്ചി നാട്ടില്‍-
ശിവസുതന്‍ മുരുകന്‍ നില്‍ക്കവേ...
പ്രകൃതി തന്‍ ശില്‍പ്പകൌമുദി-
യാര്‍ന്നു നിന്നു-
ഗിരികന്യ വള്ളി ദേവിയും ......(ഗിരിവന )
ഗിരികന്യ വള്ളി ദേവിയും ......


തരുണിതന്‍ ഹൃത്തടത്തി ലായ്
രാഗമേകാന്‍ -
ഇനിയും ഞാന്‍ എന്തുചെയ്യണം ?!
നിരതനായ് നിന്നു നോക്കവേ 
കുമാരസ്വാമി -
യ്ക്കൊരു വഴി കാട്ടി വിഘ്നേശന്‍ ....
കരിവര രൂപം കണ്ടതാ ഗിരികന്യ 
മുരുകന്റെ നെഞ്ചില്‍ ചാഞ്ഞല്ലോ ...
                                                      (ഗിരിവന )
കരിവള `വള്ളി`ക്കൈകളില്‍  -
ചാര്‍ത്തിടുവാന്‍ 
`വളയപ്പച്ചെട്ടി`യായതും മുരുകസ്വാമി ;
അനിതര `വേങ്ങമര `മായി
 മാറിയപ്പോള്‍
മുരുകനെച്ചുറ്റി നിന്നതോവള്ളിയമ്മ!
പ്രകൃതീ പുരുഷ സംഗമ ഗാഥകള്‍ക്കായ് -
ഉണരുമോ വേളി മലകളേ...
വീണ്ടും ഉണരുമോ വേളിമലകളെ...?!
                                                      (ഗിരിവന)    



ഈ  വീഡിയോ `You tube` -ലും ലഭ്യമാണ് ...



(`വേളിമല`യിലെ കുമാര കോവിലിലെ `തൃക്കല്ല്യാണ മഹോത്സവവുമായി ബന്ധപ്പെട്ടുള്ളഐതിഹ്യകഥയാണ്‌ ഈ വരികള്‍ക്കാധാരം. വിവാഹ തടസ്സങ്ങള്‍ക്കും,ചൊവ്വാദോഷം,പൂര്‍വ ജന്മത്തില്‍ ദമ്പതിമാരെ പിരിയിച്ച ശാപം,പ്രണയ സാഫല്യം തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുന്നതിന്‌ ഈ ഉത്സവത്തില്‍ ശരിയായി പങ്കെടുത്താല്‍ 
കഴിയുമെന്നാണ് ഭക്തജനവിശ്വാസം.)   

























2011, മേയ് 16, തിങ്കളാഴ്‌ച

Guruvandanam-Video-Dr.M.S.Sreekumar...


ഗുരുവന്ദന ശ്ലോകം.....വീഡിയോ.....
ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍.
ഈ വീഡിയോ You tube-ല്‍ ലഭ്യമാണ് കാണുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

`Nee nilppoo nilaavil....` Video-Dr.M.S.Sreekumar...

`നീ നില്‍പ്പൂ നിലാവില്‍`......വരികള്‍....





നീ  നില്‍പ്പൂ, നിലാവിലേതോ-
നീല പുഷ്പ്പം പോലെ..... 
ശ്യാമവര്‍ണേ,നീള്‍മിഴികളില്‍ 
നീല സാഗരം ചേര്‍ത്തവളെ....
                                            (നീ നില്‍പ്പൂ ...)


പൂര്‍വ്വ ജന്മത്തിലെങ്ങോ മൃദു-
തംബുരുവായ്‌ നീ വന്നോ...
എന്റെ വിരലാല്‍ നിന്റെ തന്ത്രികള്‍ 
അന്നുമീട്ടിയിരുന്നോ ഞാന്‍ ....?
അന്നു മീട്ടിയിരുന്നോ ഞാന്‍ ...!
                                            (നീ നില്‍പ്പൂ...)


ദിവ്യരാഗം മാനസത്തില്‍- 
എന്തേ വീണ്ടു മുണരുന്നു?....
സാഗരത്തിന്‍ സ്നേഹബാഷ്പ്പം-
മാരിയായിത്തൂവുന്നു കുളിര്‍-
മാരിയായിത്തൂവുന്നു....!
                                           (നീ നില്‍പ്പൂ ...)


                                           (വരികള്‍,ഈണം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍ )   


ഈ വീഡിയോ `You tube-`ല്‍ ലഭ്യമാണ്.കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക..


http://www.youtube.com/watch?v=b-OWAh4t4Cc
  

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

Arinjathilla Nee...(Video)-Dr.M.S.Sreekumar


`അറിഞ്ഞതില്ലനീ`.....(വീഡിയോ)- ഡോ.എം.എസ്.ശ്രീകുമാര്‍
 ********************      വരികള്‍ .....



അറിഞ്ഞതില്ല നീ അനുരാഗം 
ആണ്‍ കുയിലിന്‍ നൊമ്പര പ്രിയഗാനം!
ബന്ധബന്ധിതമന്നെന്റെ പാദദ്വയ- 
മന്ധകാര മഗ്നം-സ്വജീവിതം.              (അറിഞ്ഞ ...)

സ്വന്തമായ്ത്തീര്‍ത്തകാരിരുമ്പിന്റെ 
കമ്പിയഴിയിലൂടന്നു ഞാന്‍കേട്ട 
പെണ്‍കുയില്‍ നിന്റെ നാദമാധുരി; 
നിന്റെ നീള്‍മിഴി പോല്‍മനോജ്ഞമായ്-
സുന്ദരജ്ച്ച്ചായയാര്‍ന്നുനിന്നതും
ഇന്നുമോര്‍ക്കുന്നു മല്‍സഖീ ........         (അറിഞ്ഞ ....)

ശ്യാമ വര്‍ണ്ണ നിന്‍ പാദ നൂപുര 
നാദവീചികള്‍ കോകിലാനന്ദ
നര്‍ത്തനത്തിന്റെ സാക്ഷി പത്രമായ്‌ 
എന്റെ കാതില്‍ നിറഞ്ഞു നിന്നതും; 
രാവുമോതീല ;നീയറിഞ്ഞീല,
മൂകമാനസം പോലവേ.......
എന്‍ മൂകമാനസം പോലവേ ...            (അറിഞ്ഞ ....)

പിന്നെയെന്നോ പറന്നു നീ ദൂരെ-
യദ്രിസാനുവില്‍ നിര്‍ഗമിച്ചുവോ ?
എങ്കിലും തന്റെ പെണ്‍കുയില്‍ സ്വനം 
നൃത്ത ബദ്ധമായ് കാത്തു മാനസം...     (അറിഞ്ഞ ...)

ഈ  വീഡിയോ `You tube`-ല്‍ ലഭ്യമാണ്.കാണുവാന്‍  താഴെയുള്ള  ലിങ്കില്‍  ക്ലിക്ക് ചെയ്യുക.