അനിവാര്യം......
കവിത-ഡോ.എം.എസ്.ശ്രീകുമാര്‍)))
സ്നേഹശരങ്ങളാല്‍ മാറുപിളര്‍ത്തി-
തകര്‍ത്ത അണക്കെട്ടിലൂടെ
കുലംകുത്തിയൊഴുകിയ രാഗരക്തത്തില്‍
ആത്മാര്‍ത്ഥതയുടെ ശോണിതദലങ്ങള്‍ തീര്‍ത്ത
വചന ഗഹ്വര പ്രവാഹത്തില്‍ മുങ്ങിക്കുളിച്ചിട്ടും...
അജ്ഞത നടിക്കുന്ന അഭിനയ മികവിന്റെ
നിശ്ശബ്ദ മൌനം.........!
സംവേദനത്തിന്റെ സാക്ഷാത്ക്കാരത്തില്‍,
തരംഗംങ്ങളുടെ പരമോന്നതാവൃത്തിയില്‍,
ശ്രുതികളുടെ ചേര്‍ച്ചയില്‍,
പൂര്‍ണ്ണതയുടെ ലയനം;സാന്ദ്ര സംഗീതമെന്നറിഞ്ഞിട്ടും...
കരാളനാദതമസ്സിന്റെ അത്യഗാധതയിലേക്ക്
മൃദുപാദ-പാദസരധ്വനികള്‍ ആഴ്ന്നേക്കുമെന്ന
ഭീതിദകഥകളുടെ
അബദ്ധജടിലമായ ചൊല്‍ക്കാഴ്ചകള്‍
പിന്നോട്ടുവലിക്കിലും......
ഭ്രൂമധ്യത്തില്‍ നിന്നുദിക്കുന്ന
സൌരകാന്തിക പ്രവാഹത്തിന്റെ
സ്നേഹനിര്‍ഭര കിരണങ്ങളില്‍ നിന്നും
ഒളിയ്ക്കുവാന്‍ ...
ആയിരം ഹിമപാളികള്‍ എടുത്തണിഞ്ഞിട്ടും
ആയിരം കാര്‍മേഘപ്പുതപ്പണിഞ്ഞിട്ടും
ഒരു മാത്രയില്‍, ഒരു രശ്മിയില്‍,
മുഖം വിടര്‍ന്നേ പോയ് .........!
മനം നിറഞ്ഞേ പോയ് .........!
തെളിഞ്ഞു നിന്നേ പോയ് .....!
അവള്‍ ;....സൂര്യതേജസ്സിയന്ന,സൂര്യ മനസ്സറിയുന്ന,
ശ്യാമാംബുജം....
പിന്നെ മെല്ലെ മൊഴിഞ്ഞു........
സൂര്യാ.....നീ എന്നോടൊരു കള്ളം പറഞ്ഞു ......!
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING... http://sreekavyasree.blogspot.in/
(6-7-`11, 1.30 am)
കവിത-ഡോ.എം.എസ്.ശ്രീകുമാര്‍)))
സ്നേഹശരങ്ങളാല്‍ മാറുപിളര്‍ത്തി-
തകര്‍ത്ത അണക്കെട്ടിലൂടെ
കുലംകുത്തിയൊഴുകിയ രാഗരക്തത്തില്‍
ആത്മാര്‍ത്ഥതയുടെ ശോണിതദലങ്ങള്‍ തീര്‍ത്ത
വചന ഗഹ്വര പ്രവാഹത്തില്‍ മുങ്ങിക്കുളിച്ചിട്ടും...
അജ്ഞത നടിക്കുന്ന അഭിനയ മികവിന്റെ
നിശ്ശബ്ദ മൌനം.........!
സംവേദനത്തിന്റെ സാക്ഷാത്ക്കാരത്തില്‍,
തരംഗംങ്ങളുടെ പരമോന്നതാവൃത്തിയില്‍,
ശ്രുതികളുടെ ചേര്‍ച്ചയില്‍,
പൂര്‍ണ്ണതയുടെ ലയനം;സാന്ദ്ര സംഗീതമെന്നറിഞ്ഞിട്ടും...
കരാളനാദതമസ്സിന്റെ അത്യഗാധതയിലേക്ക്
മൃദുപാദ-പാദസരധ്വനികള്‍ ആഴ്ന്നേക്കുമെന്ന
ഭീതിദകഥകളുടെ
അബദ്ധജടിലമായ ചൊല്‍ക്കാഴ്ചകള്‍
പിന്നോട്ടുവലിക്കിലും......
ഭ്രൂമധ്യത്തില്‍ നിന്നുദിക്കുന്ന
സൌരകാന്തിക പ്രവാഹത്തിന്റെ
സ്നേഹനിര്‍ഭര കിരണങ്ങളില്‍ നിന്നും
ഒളിയ്ക്കുവാന്‍ ...
ആയിരം ഹിമപാളികള്‍ എടുത്തണിഞ്ഞിട്ടും
ആയിരം കാര്‍മേഘപ്പുതപ്പണിഞ്ഞിട്ടും
ഒരു മാത്രയില്‍, ഒരു രശ്മിയില്‍,
മുഖം വിടര്‍ന്നേ പോയ് .........!
മനം നിറഞ്ഞേ പോയ് .........!
തെളിഞ്ഞു നിന്നേ പോയ് .....!
അവള്‍ ;....സൂര്യതേജസ്സിയന്ന,സൂര്യ മനസ്സറിയുന്ന,
ശ്യാമാംബുജം....
പിന്നെ മെല്ലെ മൊഴിഞ്ഞു........
സൂര്യാ.....നീ എന്നോടൊരു കള്ളം പറഞ്ഞു ......!
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING... http://sreekavyasree.blogspot.in/
(6-7-`11, 1.30 am)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ