പിതൃക്കളെ ........
(രചന,സംഗീതം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍)
(കര്‍ക്കടക വാവു (30-7-`11)ബലിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ചത് )
പിതൃക്കളെ... പൂജ്യ ദേഹികളെ....
ഭുജിച്ചാലും ബലി പിണ്‍ഡങ്ങളിതാ...
പൂജ ഹീനം,മന്ത്രഹീനം,ക്രിയാഹീനം
ക്ഷമസ്വമേ....
(പിതൃ....)
കര്‍ക്കടക വാവിന്‍ പെരുമ,
മോക്ഷ യാത്രയിലെ ഉറവ,
കാട്ടു കനിയായ് പാനജലമായ്-
യാത്രികര്‍ തന്‍ പാഥേയമതായ്...
പിന്‍ മുറക്കാര്‍ അര്‍പ്പിക്കുന്നു-
സ്വീകരിച്ചാലും...സ്വീകരിച്ചാലും...
(പിതൃ...)
ഘോര മാരിയില്‍ വാവു നാളില്‍
കാത്തു കാത്ത *തിലോദകങ്ങള്‍- *എള്ളും വെള്ളവും
-നല്‍കി പ്രാര്‍ത്ഥന നേര്‍ന്നിടാനായ്
ആരുമാരും വന്നതില്ലേ ?!......
കണ്‍ നിറഞ്ഞു പിന്‍ തിരിഞ്ഞു
പിന്‍ വിളിയും കേട്ടതില്ലേ.....
ജ്ഞാനമില്ലാ പ്പൈതമല്ലേ
ശാപമേകരുതെ....ശാപമേകരുതെ...
ദയാ പൂര്‍ണ്ണദേഹികളെ.............
(പിതൃ...)
ഈ വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താലും മതിയാകും ....
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING... http://sreekavyasree.blogspot.in/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ