`അറിഞ്ഞതില്ലനീ`.....(വീഡിയോ)- ഡോ.എം.എസ്.ശ്രീകുമാര്‍
******************** വരികള്‍ .....
അറിഞ്ഞതില്ല നീ അനുരാഗം
ആണ്‍ കുയിലിന്‍ നൊമ്പര പ്രിയഗാനം!
ബന്ധബന്ധിതമന്നെന്റെ പാദദ്വയ-
മന്ധകാര മഗ്നം-സ്വജീവിതം. (അറിഞ്ഞ ...)
സ്വന്തമായ്ത്തീര്‍ത്തകാരിരുമ്പിന്റെ
കമ്പിയഴിയിലൂടന്നു ഞാന്‍കേട്ട
പെണ്‍കുയില്‍ നിന്റെ നാദമാധുരി;
നിന്റെ നീള്‍മിഴി പോല്‍മനോജ്ഞമായ്-
സുന്ദരജ്ച്ച്ചായയാര്‍ന്നുനിന്നതും
ഇന്നുമോര്‍ക്കുന്നു മല്‍സഖീ ........ (അറിഞ്ഞ ....)
ശ്യാമ വര്‍ണ്ണ നിന്‍ പാദ നൂപുര
നാദവീചികള്‍ കോകിലാനന്ദ
നര്‍ത്തനത്തിന്റെ സാക്ഷി പത്രമായ്
എന്റെ കാതില്‍ നിറഞ്ഞു നിന്നതും;
രാവുമോതീല ;നീയറിഞ്ഞീല,
മൂകമാനസം പോലവേ.......
എന്‍ മൂകമാനസം പോലവേ ... (അറിഞ്ഞ ....)
പിന്നെയെന്നോ പറന്നു നീ ദൂരെ-
യദ്രിസാനുവില്‍ നിര്‍ഗമിച്ചുവോ ?
എങ്കിലും തന്റെ പെണ്‍കുയില്‍ സ്വനം
നൃത്ത ബദ്ധമായ് കാത്തു മാനസം... (അറിഞ്ഞ ...)
ഈ വീഡിയോ `You tube`-ല്‍ ലഭ്യമാണ്.കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ