ദൈവത്തില്‍ ആശ്രയിച്ചീടുന്നവര്‍
(Lyrics&music-Dr.M.S.Sreekumar)
****************************
THE OLD VIDEO VERSION OF THIS SONG HAS BEEN REMOVED AND FOR THE NEW VERSION PLEASE SEE THE POST IN APRIL 2012....
ദൈവത്തില്‍ ആശ്രയിച്ചീടുന്നവര്‍ -
വീണ്ടും ശക്തിയെ പ്രാപിച്ചിടും!
അവര്‍ കഴുകന്മാരേക്കാള്‍ ഉയരത്തില്‍ പറക്കും
നടന്നാല്‍ ക്ഷീണിക്കയില്ല,ഓടിയാല്‍ തളരുകയില്ല!`
പ്രവാചകന്‍ യെശയ്യ ചൊല്ലി ,
പതിതര്‍തന്‍ രക്ഷക്കായ് പാടി....
മനസ്സിന്‍ ചരടു മുറിഞ്ഞൊരു മാനവ
ഹൃദയത്തിനാശ്വാസമേകി....
ദുഃഖ മരുഭൂവില്‍ യാത്രികരായി ആലംബമില്ലാ -
തലയുന്നവര്‍ക്കതു വേദവാക്യമായി
വേദനതന്‍ മരുന്നായി.....
`അവര്‍ നടന്നാല്‍ ക്ഷീണിക്കയില്ല,
ഓടിയാല്‍ തളരുകയില്ല`
ഉയിര്‍പ്പുദിനത്തില്‍ ദൈവത്തിന്‍ സ്നേഹത്തെ
വാഴ്ത്തുന്നവര്‍ വീണ്ടുമോര്‍ത്തു;
പ്രവാചകവാക്യങ്ങള്‍ മനസ്സില്‍ കുറിച്ചു....
`അവര്‍ കഴുകന്മാരെക്കാള്‍ ഉയരത്തില്‍ പറക്കും,
നടന്നാല്‍ ക്ഷീണിക്കയില്ല,
ഓടിയാല്‍ തളരുകയില്ല!...`
(A humble Easter gift to all my friends who celebrates Easter 2011)
ഈ വീഡിയോയുടെ പുതിയ രൂപം `You tube`ല്‍ ലഭ്യമാണ്.കാണുവാന്‍ 2012 ഏപ്രിലിലെ പോസ്റ്റ് കാണുക ..............
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING... http://sreekavyasree.blogspot.in/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ