പുകയുന്ന ചന്ദനത്തിരിയൊന്നെന്‍ മുന്നിലൊ-
രായിരം ചിത്രം വരയ്ക്കുന്നു,
എരിയുന്ന തീനാളമിന്നെന്റെ കണ്‍കളില്‍
ഒരു നിറക്കൂട്ടായ്പ്പടരുന്നു .
മരണമേ നിന്‍ ഗാന്ധമിവിടെയൊട്ടാകെ
ഈ മുറിയുടെയുള്ളിലും നിറയുന്നു,
രാഗങ്ങളുതിരുന്നകരളിന്റെ വീണതന്‍
തന്ത്രികളാരോതകര്‍ക്കുന്നു .
അന്ധകാരത്തിന്റെ വര്‍ണാഭയിവിടെങ്ങും
അസ്വസ്ഥതയായി അലയുന്നു ,
നഷ്ടബോധത്തിന്റെ കുരിശേന്തി മനസ്സുകള്‍
കാല്‍വരി ലക്ഷ്യ മാക്കീടുന്നു .
പാടുന്ന പക്ഷിയില്ലാടുന്നതുമ്പിയി-
ല്ലാനന്ദമേകുന്ന കുയിലില്ല ,
ഒരു മൂങ്ങ മാത്രമീയിരുളിന്റെ ഇരുളിന്നു
സാന്ത്വന വാക്കുകളോതുന്നു.
ചാലിച്ചെടുത്തൊരുചായത്തിലൊക്കെയും
കണ്ണീരിന്നുപ്പുനിറയുന്നു,
മനസ്സിന്റെയുള്ളിലെ മയില്‍പ്പീലിയൊക്കെയും
മാനത്തെ നോക്കി മരിക്കുന്നു .
ഒരു പനീര്‍പ്പൂവിന്റെ കണ്‍കളിലിന്നൊരു
ജലകണം വീണ്ടു മുറയുന്നു,
ചിറകുകരിഞ്ഞ കിളിയിന്നു താഴേക്കു-
ആലംബമില്ലാതെ താഴുന്നു .
മൂകം നിശ്ശബ്ദം മനസ്സിന്റെ വിങ്ങല്‍
ഹേ പ്രകൃതീ നീയറിയുകയായിരുന്നോ ?!
കൊഴിഞ്ഞിന്നു വീണോരിളം കുഞ്ഞുപൂവിന്റെ
വേദനയറിയുകയായിരുന്നോ ?!
വിങ്ങുന്ന പ്രകൃതിയിന്നെന്നോടു ചൊല്ലുന്നു-
മരണമേ നീയോ പരാജിതനായ്,
ആ കുഞ്ഞു പൂമൊട്ടിന്‍ ആത്മാവൊരായിരം
ചിത്രങ്ങളായി വിരിഞ്ഞേപോയ്!! (1986)
ഡോ.എം .എസ്.ശ്രീകുമാര്‍ .
വിടര്‍ന്നു വരുമ്പോഴേക്കും കൊഴിഞ്ഞുപോയ കുരുന്നുപൂവ് -ക്ലിന്റ് എന്ന
ബാല ചിത്രപ്രതിഭയെക്കുറിച്ച് ഡോ.എം .എസ്.ശ്രീകുമാര്‍ എഴുതിയത്...എക്സ്പ്രസ് മലയാളം ദിനപ്പത്രത്തില്‍ 18-11-1987 ല്‍പ്രസിദ്ധീ കരിച്ചു.
ശ്രീതാളം അക്ഷര പൂര്‍ണ്ണതയോടെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ട്സ് ( ഉദാ `അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട്സ് `)ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(എല്ലാ ശ്രീ താളം പോസ്റ്റുകള്‍ക്കും ബാധകം)
To watch with visual/font perfection, enter the blogger through the GOOGLE CHROME/FIREFOX search engines.......(applicable for all posts of Sreethaalam.blogspot.com.)
മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !
മറുപടിഇല്ലാതാക്കൂ