(You are also most welcome to Dr.M.S.Sreekumar`s Malayalam Poetry site
http://sreekavyasree.blogspot.in/ )
രമണ മഹര്‍ഷിയ്ക്ക് .......(ഗാനം)
രചന-ഡോ .എം. എസ്.ശ്രീകുമാര്‍
രമണമഹര്‍ഷിയ്ക്കു അറിവരുള്‍ നല്‍കി-
യൊരരുണാ ചലേശാ നമ: .....
അറിവു ദാഹിയ്ക്കുമീ മണ്‍തരിയ്ക്കും നിന്റെ
കൃപയരുളേണേ നമ...... ...... (രമണ മഹര്‍ഷിയ്ക്കു ...)
അമൂര്‍ത്ത പ്രകാശ രേണുക്കളാം അണ്ഡ-
കടാഹത്തിന്‍ പൊരുളേ നമ ....
കടും തുടിയില്‍ തൃശൂലത്തില്‍ പ്രപഞ്ചത്തിന്‍
ധ്വനിയായ ദേവാ നമ .....
പുലരുമീ പൊന്‍ പ്രഭാതത്തില്‍ നിന്‍ അചലത്തിന്‍
പാദ പത്മങ്ങള്‍ നമ .......
രമണ മഹര്‍ഷിയ്ക്കു ലയനം നല്‍കിയ
ഗിരി ചക്രവര്‍ത്തേ നമ .....
അഹ മാരാണെന്നൊ രന്വേഷണ ത്വര
മഹര്‍ഷിയ്ക്കതായേകി നീ
ആ കനിവില്‍ നിന്നു മെനിയ്ക്കല്‍പ്പമേകുവാന്‍
കൃപയരുളേണേ അചലേശാ... ദേവാ..... (രമണ മഹര്‍ഷിയ്ക്കു ...)
© All rights owned and reserved by Dr.M.S.Sreekumar,vetdrskms@gmail.com 8-10-`12-2.03am
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ