പുലരിയില്‍ .......(ലളിത ഗാനം.)
രചന-ഡോ.ജി.അജിത് കുമാര്‍ -(&ഡോ.എം.എസ്.ശ്രീകുമാര്‍ )
.(സംഗീതം,ആലാപനം,കീ ബോര്‍ഡ് -ഡോ.എം.എസ്.ശ്രീകുമാര്‍ )
വരികള്‍.....
പുലരിയില്‍ ക്ഷേത്രക്കുളത്തില്‍ ,
പുലരിയില്‍ ക്ഷേത്രക്കുളത്തില്‍ ,
കുളി കഴിഞ്ഞു മടങ്ങി വരുന്നൊരു പ്രഭാതമേ
നിന്‍ ,മിഴിക്കോണിലെ ആനന്ദാശ്രുക്കള്‍
അര്‍ക്കകിരണങ്ങള്‍ തുടച്ചു നീക്കി .............(2)
മിഴികളില്‍ നിറയും ഭക്തിയും,
നെറ്റിമേല്‍ ദേവന്‍ നല്‍കിയ പ്രസാദവും
ചാര്‍ത്തി,വരുന്നവളെ നീ മറ്റൊരു പുലര്‍കാല
സംജീവനിയായ് നിറഞ്ഞു നിന്നു......... (പുലരി...)
തളിരിലത്താമാര ഇതളില്‍.....
ഈറന്‍ പുതയ്ക്കുന്ന ഹിമകണങ്ങള്‍ ...
പുലരിക്കതിരാല്‍ നിന്‍തിരുനെറ്റിയില്‍
സ്വേദകണങ്ങളായ് മാറി നിന്നോ,അതോ
പാരവശ്യത്തിന്റെ തേന്‍ നുകര്‍ന്നോ?!............ (പുലരി...)
ഉയരും തുടിതന്‍ താളം.....
ധൂപ പ്രവാഹത്തിന്‍ സ്മേര ഗന്ധം....
ഹൃദയത്തുടിയോ നിന്നില്‍ നിറഞ്ഞൊരു
പ്രണയാതുരലയ ഗീതമതോ-
സ്നേഹപരാഗ സുഗന്ധമതോ.................... (പുലരി...)
ഈ വീഡിയോ കാണുന്നതിനു താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക....
http://www.youtube.com/watch?v=n3MHbQANDlw
ഈ വീഡിയോ കാണുന്നതിനു താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക....
http://www.youtube.com/watch?v=n3MHbQANDlw
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING... http://sreekavyasree.blogspot.in/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ