http://sreethaalam.blogspot.in/

2011, ജൂൺ 15, ബുധനാഴ്‌ച

`Ananthasreepuram`(Malayalam poetry- by Dr.M.S.Sreekumar)


അനന്ത ശ്രീപുരം......................(ഡോ.എം.എസ്.ശ്രീകുമാര്‍) 




തിളങ്ങുന്ന ശംഖമുഖത്തില്‍  
തിരകളുടെ നുരകളെത്തേടി
പാദപതന ശബ്ദങ്ങള്‍.......


കുടമുല്ലപ്പൂവിന്റെ നിശ്വാസഗന്ധമൂറുന്ന
ദുഗ്ധവാപീക്കരയില്‍,വീര്‍പ്പുമുട്ടലുകളുടെ
നനുത്ത,തീരാത്ത രാഗനൊമ്പരം.......
ചൊരിയുന്ന മാരിയിലും ചോലകളുടെകീഴില്‍ 
ഓര്‍മ്മയുടെ നീലപുഷ്പ്പത്തിന്റെ ജ്യോത്സ്നാപരിമളം തേടി 
ശ്രീരാഗത്തിന്റെ 
ഒരിക്കലും തീരാത്ത പ്രയാണം...................
സാതീര്‍ത്ഥ്യത്തിന്റെയും സൌഹൃദത്തിന്റെയും 
ദൃശ്യകവാടങ്ങള്‍ പോലും മറയിട്ടുപൂട്ടി ഒളിപ്പിക്കുന്ന 
കവിയുടെ സാന്ദ്ര സ്നേഹ വൈരുദ്ധ്യത്തിന്റെ 
ഉള്ളറകള്‍ ......................
*            *            *            *             *             *             *
പ്രകൃതി തണുത്തുറഞ്ഞ്-
നിശ്ചലതയുടെ പാരമ്യം പൂകുമ്പോള്‍....
രക്തബന്ധത്തിന്റെ നിശ് ചേഷ്ടമായ;  
അര്‍ത്ഥവത്തായ ശൂന്യതാബോധം!......
നീട്ടിയ കൈകളില്‍-
മരണത്തിന്റെ അവസാനതണുപ്പും ഏറ്റുവാങ്ങി 
കണ്ണീരിന്റെ രണ്ടുതുള്ളിയുടെ മൌനം 
കൈത്തണ്ടയില്‍ ഇറ്റിറ്റുവീഴുമ്പോള്‍........ 
മാനവസ്മൃതിയുടെ അപ്രമേയത വ്യാഖ്യാനിച്ച 
ആപേക്ഷികതല ബോധത്തിന്റെ 
അലയൊലികളില്‍....
തണുത്ത രാത്രിയുടെ മാറില്‍..... 
വാക്കുകള്‍,അര്‍ത്ഥശൂന്യമല്ലാത്ത
ശബ്ദ പ്രപഞ്ചത്തിന്റെ പാരമ്യമായ
മൂകത സൃഷ്ടിക്കുമ്പോള്‍....


അതുനീ..........അനന്തശ്രീപുരം...................    
                                
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
                                                                                                                                 .                                                                                                                                       (15-6-2011 -1.00 am)




























































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ