കരുതി നല്‍കിയ സമ്മാനം.......
(രചന,ആലാപനം,സംഗീതം-ഡോ.എം .എസ് .ശ്രീകുമാര്‍)
വരികള്‍:-
കരുതി നല്‍കിയ സമ്മാനം കൈപ്പറ്റിയില്ലല്ലോ
മനം-നിറഞ്ഞു വച്ചൊരു നൈവേദ്യം
കാണാതെ പോയല്ലോ ദേവി
കാണാതെ പോയല്ലോ............... (കരുതി)
കരളിന്‍ തന്ത്രിയില്‍ കല്‍പ്പിച്ച രാഗം
കാതിലങ്ങെത്തീലല്ലോ-
വൃഥാ ചുമരില്‍ കോറിയപ്രേമാര്‍ദ്ര ചിത്രം
മിഴികളറിഞ്ഞീലല്ലോ-നീള്‍
മിഴികളറിഞ്ഞീലല്ലോ... (കരുതി )
പല ജന്മത്തിലുമേകിയസിന്ദൂരം
ചാര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ-ദേവി
പാടാന്‍ വച്ചൊരു രാഗമാലിക-
പടുപാട്ടായല്ലോ-ദേവി
പടുപാട്ടായല്ലോ....... (കരുതി )
അറിയുന്നൂ മനം അത്യുന്ന ശ്രേഷ്ഠമാം
ജന്മാന്തര ലയനം...
ഗാത്ര ബന്ധിതമല്ലതു മാനസ പൂര്‍ണ്ണതാ
ശിവ ശക്തീ ലയനം... (കരുതി )
ഈ വീഡിയോ യു-ട്യൂബില്‍ ലഭ്യമാണ് കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക..........