http://sreethaalam.blogspot.in/

2016, മേയ് 3, ചൊവ്വാഴ്ച

കമ്പ്യൂട്ടർ -മൊബൈൽ ഫോൺ യുഗം കഴിഞ്ഞു വ്യാപകമാകുന്നതെന്ത് ?!

`ആർട്ടിഫിഷ്യൽ ഇന്റലിജൻസ് `....
മാറ്റങ്ങൾ ഇല്ലാത്തത്  `മാറ്റ`ത്തിനു മാത്രം.....! (Page-1)

ആയിരത്തി ത്തൊള്ളായിരത്തിതൊണ്ണൂറുകളിൽ  എന്റെ ഒരു സുഹൃത്തു പറഞ്ഞു ,ഇനി ഫോൺ  ചെയ്യാൻ ലാൻഡ് ഫോണും  കമ്പികളും ഒന്നും വേണ്ടി വരില്ല എന്നു കേൾക്കുന്നു ; മൊബൈൽ ഫോൺ എന്ന  ഒരു സാധനം വരുന്നുണ്ടത്രെ; നമുക്ക് ഇഷ്ടമുള്ളിടത്തു നിന്നും വിളിക്കാം !!
ഇന്ന്  അത് ഓർത്തു  ചിരിക്കാം...
ഡെസ്ക്ടോപ്പ്  കമ്പ്യൂട്ടർ സർവ്വ  സാധാരണവും ലാപ് ടോപ്‌  കുറവും ഉള്ള കാലത്ത്  ഗൂഗിൾ  വർഷങ്ങൾക്കു  മുൻപു  തന്നെ മുന്നറിയിപ്പു തന്നു..... ഇനി വരാൻ പോകുന്നത്  മൊബൈൽ ഫോണിലൂടെയുള്ള ഇന്റർനെറ്റ്‌  വാച്ചിംഗ് ആണ് , നിങ്ങളുടെ ബ്ലോഗ്ഗർ  അതിവേഗം മൊബൈൽ ഫ്രണ്ട് ലി ആക്കിക്കോളൂ എന്ന് ....!! ഇന്ന് അതും അതിശയ പരമേ അല്ല....

മാറ്റങ്ങൾ ....മാറ്റങ്ങൾ ...അതും അതിവേഗം ....!!
ഇനി വരുന്നത്  `ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -വ്യാപകമാകുന്നതിന്റെ കാലം എന്നു  പറയപ്പെടുന്നു...!!
വോയിസ്‌ കമാൻഡ്  (ശബ്ദത്തിലൂടെയുള്ള ആജ്ഞ) ഉൾക്കൊള്ളപ്പെടുന്ന `ആർട്ടിഫിഷ്യൽ ഇന്റലിജൻസ് `നെ സംബന്ധിച്ച ഈ വീഡിയോ  കണ്ടു നോക്കൂ.......





The Copy right of these video is to the real copy right owners and Sreethaalam is sharing it ,for sharing of knowledge only

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ