http://sreethaalam.blogspot.in/

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

Devi Gange....Lyrics first posted by Dr.M.S.Sreekumar


ദേവീ ഗംഗേ..........
(ഭാവ ഗീതം(Lyrics)....രചന- ഡോ.എം.എസ്.ശ്രീകുമാര്‍ )

ദേവീ ഗംഗേ നീ ധന്യ !-എന്നും 
ചന്ദ്ര കലാധരന്റെ പ്രിയ കന്യ !
വിണ്ണില്‍ നിന്നും സാനന്ദം,
ശിവ മൌലിയിലൊളിച്ച നീ മകരന്ദം!   ജയ.....(ദേവീ ഗംഗേ...)


എന്തിന്നായ് ദേവാധി ദേവന്‍ നിന്നെ 
തൃക്കണ്ണിന്‍ ഉയരെയും ചേര്‍ത്തു നിര്‍ത്തി ?!
എന്തിന്നു മറ്റാരും കാണാത്തൊരാ
പൊന്‍ പടി വാതില്‍ തുറന്നു തന്നു ?!     ജയ......(ദേവീ ഗംഗേ...)


എന്തിന്നായ്‌ പാല്‍ നിലാപ്പുഞ്ചിരി പോല്‍ 
ശിവരൂപം നിന്‍ കണ്ണാല്‍ തഴുകിടുന്നു?!
എന്തിന്നു നീര്‍ധാരയായിടുന്നു ?
ശിവമനം കുളിരണിയിച്ചിടുന്നു ?!         ജയ.......(ദേവീ ഗംഗേ...)

To watch the video version of this song please click on the following LINK...................
http://www.youtube.com/watch?v=AxseoRMnmBs



English version of lyrics and simple meaning in English later added as per viewer`s requests...
(Added on 11-6-2012)
DEVI GAMGE -Lyrics in English
Devi gamge nee dhanya-Ennum
Chadra kalaadharante priya kanya
Vinnil ninnum saanandam
Siva mauliyilolicha nee makarandam! Jaya ....(Devee Gamge)


Enthinnu devaadhi devan ninne
Thrikkannin uyareyum(Chareyum)chertthunirtthi?!
Enthinnu mattaarum kaanaatthoraa
Pon pati vaathil thuirannuthannoo?!....Jaya(Devee Gamge)


Enthinnu paal nilaappunchiripol
Sivaroopam ninkannaal thazhukitunnoo?!....
Enthinnu neer dhaarayaayeetunnoo
Sivamanam kuliraniyichitunnoo..?!Jaya..(Devee Gamge)
SIMPLE MEANING IN ENGLISH...
Oh Godess Gangaa...You`re so blessed And
Aways you`re the beloved virgin Of the Lord Shiva-
-(The one who keeps the half moon on his head)....
To say...You are so lucky and there by;You are the honey-
-Because...From the heaven(sky)..;with glad...
...you showered down and hidden in Lord Shiva`s head...................(So Jai Devi Ganga....)


Why the Lord  kept you only;above/near to his third eye?!...(ie,The Sixth sense...)And
Why he has opened before you only ;the hidden Golden door which is-
 -Not accessible to so many blessed other Godesess?!....................(Hence Jai Devi Ganga....)


Why your`re giving a soft touch on the Lord Shiva`s figure...-
...With your divine and lovely eyes just like that of a moonlight touch?!.....
And why you are becoming as the Divine shower on the Lord`s head-
there by giving a `Gentle cool effect`to the Lord`s heart?!.................(So Jai Devi Ganga....)



(All copy rights reserved)

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/
                                                                                    (tvm-19-8-2011)

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

Saraswathy prarthdhana-Music Dr.M.S.Sreekumar-Voice Dr.P.Sreedevi- FVproject No: 2

സരസ്വതി പ്രാര്‍ത്ഥന ശ്ലോകം
ആലാപനം-ഡോ.പി.ശ്രീദേവി 
സംഗീതം,കീ ബോര്‍ഡ് -ഡോ.എം.എസ്.ശ്രീകുമാര്‍ 















YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/


ഈ  വീഡിയോ കാണുവാന്‍  താഴെയുള്ള  ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

Remarks-FV P 1(Fem.Voice Project 1)- is a pending project

FV-Project No:1(Pending project)

This project - FV Project No:1 has been kept as a pending project due to the delay in the availability/non availability of a musical component that has to come from outside.It will be posted only after receiving the same,and this page is being kept for that irrespective of time period.Kindly  excuse for the inconvenience.

You may please watch the FV project number 2(Saraswathy prarthdhana) by clicking on the following You tube link:-
http://www.youtube.com/watch?v=00vOYe41jeo 


Space for FV Project Number 1


YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/







2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

Desha bhakthigaanam-Dr.M.S.Sreekumar...(Uyarthum jnangal)


ദേശ ഭക്തിഗാനം.....(ഉയര്‍ത്തും ഞങ്ങള്‍ ...)
(രചന,സംഗീതം,ആലാപനം-ഡോ.എം.എസ്.ശ്രീകുമാര്‍ .)

ഈ രചനയില്‍ ഭാരതത്തിലെ എല്ലാ സൈന്യ വിഭാഗങ്ങളെയും നന്ദി പൂര്‍വ്വം സ്മരിയ്ക്കുന്നു.
വരികള്‍ .....

ഉയര്‍ത്തും ഞങ്ങള്‍ ഉയര്‍ത്തും ലോക-
നഭസ്സില്‍ ദേശ മഹത്വം
പറത്തും എന്റെ ത്രിവര്‍ണ്ണം പൂണ്ട 
പതാക വാനില്‍ പരക്കെ.....

കരുത്താര്‍ജ്ജിച്ച എന്റെ രാജ്യത്തെ 
തകര്‍ക്കനാവില്ലൊരാള്‍ക്കും....!
ഇമ ചിമ്മാതെ ഇന്ത്യ കാക്കുമെന്‍ 
സൈന്യ ഭ്രാതാവിന്‍ കരുത്താല്‍ ...

സ്വയം ജീവിതം ബലി നല്‍കിയും 
മാതൃ മാനത്തെക്കാത്തിടും 
ഭാരതാംബതന്‍ സേനാ വ്യുഹത്തെ 
നമിപ്പൂ ഞങ്ങള്‍ നമിപ്പൂ....

എന്റെ മാതാവിതെന്റെ ഭാരതം 
ഉയര്‍ച്ചയ്ക്കുള്ള പ്രയത്നം 
നിരയൊന്നായി അണി ചേര്‍ന്നിടും 
നിരതം ഞങ്ങള്‍ അതിന്നായ്...

2011 ആഗസ്റ്റ്‌ 15-സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ചത്...
ഈ വീഡിയോ ട്യുബില്‍ ലഭ്യമാണ്.കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....
YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

`Pulariyil...`Lalitha ganam-Dr.M.S.Sreekumar-Lyrics Dr.G.Ajit kumar.


പുലരിയില്‍ .......(ലളിത ഗാനം.)
രചന-ഡോ.ജി.അജിത്‌ കുമാര്‍ -(&ഡോ.എം.എസ്.ശ്രീകുമാര്‍ )
.(സംഗീതം,ആലാപനം,കീ ബോര്‍ഡ് -ഡോ.എം.എസ്.ശ്രീകുമാര്‍ )


വരികള്‍.....
പുലരിയില്‍ ക്ഷേത്രക്കുളത്തില്‍ ,
കുളി കഴിഞ്ഞു മടങ്ങി വരുന്നൊരു പ്രഭാതമേ 
നിന്‍ ,മിഴിക്കോണിലെ ആനന്ദാശ്രുക്കള്‍ 
അര്‍ക്കകിരണങ്ങള്‍ തുടച്ചു നീക്കി .............(2)

മിഴികളില്‍ നിറയും ഭക്തിയും,
നെറ്റിമേല്‍ ദേവന്‍ നല്‍കിയ പ്രസാദവും 
ചാര്‍ത്തി,വരുന്നവളെ നീ മറ്റൊരു പുലര്‍കാല
സംജീവനിയായ് നിറഞ്ഞു നിന്നു.........                   (പുലരി...)

തളിരിലത്താമാര ഇതളില്‍.....
ഈറന്‍ പുതയ്ക്കുന്ന ഹിമകണങ്ങള്‍ ...
പുലരിക്കതിരാല്‍ നിന്‍തിരുനെറ്റിയില്‍ 
സ്വേദകണങ്ങളായ് മാറി നിന്നോ,അതോ 
പാരവശ്യത്തിന്റെ തേന്‍ നുകര്‍ന്നോ?!............      (പുലരി...)

ഉയരും തുടിതന്‍ താളം.....
ധൂപ പ്രവാഹത്തിന്‍ സ്മേര ഗന്ധം....
ഹൃദയത്തുടിയോ നിന്നില്‍ നിറഞ്ഞൊരു 
പ്രണയാതുരലയ ഗീതമതോ-
സ്നേഹപരാഗ സുഗന്ധമതോ....................             (പുലരി...)
ഈ വീഡിയോ കാണുന്നതിനു താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.... 
http://www.youtube.com/watch?v=n3MHbQANDlw

YOU ARE ALSO MOST WELCOME TO Dr.M.S.SREEKUMAR`S EXCLUSIVE SITE FOR MALAYALAM POETRY AND LITERATURE BY CLICKING...  http://sreekavyasree.blogspot.in/