`..................................................`
(തലക്കെട്ട് നല്കിയിട്ടില്ല )
രചന -ഡോ .എം.എസ്.ശ്രീകുമാർ.
അറിയുന്നു നിറയുന്ന മിഴി നീരിനാൽ ,
ഹൃദയത്തിൻ കമലത്തിൻ തെളി ശോഭയിൽ,
നവ രത്ന ഖചിതം കിരീടത്തിലും ,
തെളിയുന്ന തിരു നെറ്റി പ്പൊട്ടിൻ മേലും,
കരിമേഘ വർണ്ണം തുടിച്ചു നില്ക്കും
കരി സാഗരോപമം കൂന്തലിലും ,
വിരിയുന്ന പുഞ്ചിരി തങ്ങി നില്ക്കും ,
ചുടു നിണ ശോഭിതം ചുണ്ടിന്മേലും,
നറുനിലാ ശോഭയിൽ നീയുതിർക്കും ,
കുളിരുന്ന തെന്നലിൻ തൂവലിനാൽ ,
മൃദുവായ് ഒഴുകും നിൻ പ്രേമ സ്പർശം ,
അറിയുന്നു കാളീ ഹേ നൃത്ത ശീലേ.......
©
Written on 21-1-2016 between -12.00 Md Nt to 12.30 am
You are most Welcome to
Pl.Subscribe…http://www.youtube.com/user/drmssreekumar