http://sreethaalam.blogspot.in/

2015, ജൂലൈ 15, ബുധനാഴ്‌ച

Pranamam-Malayalam Poetry-Dr.M.S.Sreekumar

You are most Welcome to....
Pl.Subscribe…M.S.Sreekumar Channel CLICK this Link http://www.youtube.com/user/drmssreekumar
പ്രണാമം....! 
(മലയാള കവിത )
രചന -ഡോ .എം.എസ്.ശ്രീകുമാർ 










അശ്വത്തിനു ചെറുകൊമ്പുമേ നൽകാത്ത ,
വിശ്വമൂർത്തിയ്ക്കായിതെൻ പ്രണാമം....!
ആനതൻ പ്രകൃതിയ് ക്കു ശരവേഗമേകാത്ത-
ജീവന സത്യത്തിനെൻ പ്രണാമം....!

പൂശകനു ഭീമ രൂപമേ ചേർക്കാത്ത ,
ഈശന്റെ ലീലയ്ക്കതെൻ പ്രണാമം,
ജീവദ്  പ്രതിബന്ധ മൂശയിൽ നീയെന്നെ -
വാർക്കുന്ന  രീതിയ്ക്കുമെൻ പ്രണാമം....!!

ഏതേതു രീതിയിൽ നീയെന്നെ യാദ്യന്ത 
മേതൊരു സ്വർണ്ണ നിർമ്മാണ രൂപേ ,
നീറുമുമിത്തീയി ലഗ്നിക്കനലിലായ് 
ആഞ്ഞടിച്ചെന്നും  പരത്തിടുന്നൂ....!

മാർഗ്ഗവിഘ്നങ്ങൾ നൽകീടുന്നു മാമക 
നേർവഴിത്താരയിൽ മുള്ളുകളായ് ,
ഏവം പരീക്ഷിച്ചിടുന്നു പഠിയ്ക്കുവാ -
-നേണി മാർഗ്ഗേന പോയീടുവാനായ് ....!

ശീലം പരിശീലനം ദ്യുതിയായിയീ ,
വാരിധിതന്നിലലയിൻ മേലേ ,
തോണിയിൽ ക്ഷീണിതനാകാതെ പോകുവാൻ ,
ക്ഷോണിയിലെന്നെക്കരേറ്റീടുവാൻ ...;

ആയിരം രാവിൽത്തിളങ്ങുന്ന ചന്ദ്രന്മാ -
രെൻ കിരീടത്തിൽ തിളങ്ങീടുവാൻ ,
ഏകലവ്യന്റെ പെരുവിരൽ ചോദിയ്ക്കു -
മെന്റെയാചാര്യേ യിന്നെൻ പ്രണാമം ....!

മാനസം വിങ്ങുന്ന രീതിയിലഗ്നിയെ 
മാമക ഹൃത്തിൽ ചൊരിഞ്ഞീടിലും ,
ഘോരമാം മാരി  -പ്രിയേയെന്നിൽ വീഴ്ത്തിലും 
ആതപത്താൽ ചുട്ടു നീറ്റിയ്ക്കിലും ,

ഇല്ല ഞാൻ പിന്തിരിഞ്ഞീടില്ല ശക്തിയാം -
അണ്‍ഡ കടാഹ പ്രപഞ്ച രൂപേ ...
നീയെന്നെ നെഞ്ചിലായ്  ചേർക്കും വരേയ്ക്കുമാ ,
നീണ്ട കാലത്തിനുമെൻ പ്രണാമം......!!!

©  All rights owned&reserved by Dr.M.S.Sreekumar,Sreethaalam homestudio,N.Parur,S.India