You are also Most Welcome to…
ഇതു പൈതൽ പാടും താരാട്ട് ...
http://www.youtube.com/user/drmssreekumar https://www.facebook.com/DrMSSreekumarPoetAndMusician?ref=stream&filter=1
ചിത്രം- ഒരു തലൈ രാഗം
(അവൾ ഒരു തുടർക്കഥ )
ടി .രാജേന്ദർ ,എ.എ.രാജ .മങ്കൊമ്പ് ഗോപാലകൃഷ്ണൻ ,യേശുദാസ്
കവർ സോംഗ് -ഡോ .എം.എസ്.ശ്രീകുമാർ
ഇത് പൈതൽ പാടും താരാട്ട് ,
ഇത് ഇരവു നേര ഭൂപാളം ...
ഇത് പശ്ചിമാംബ രുദയം ...
ഇത് നദിയില്ലാത്ത ഓടം .... (ഇത് പൈതൽ പാടും താരാട്ട്...)
ഇഴ തകർന്ന വീണയി തൊന്നിൽ
ഗദ്ഗദ ത്തിൽ മുങ്ങീ ഞാൻ ...
വട മൊഴിഞ്ഞ തേരുമുരുട്ടി ,
നാൾ തോറും വലിച്ചു ഞാൻ ...
ചിറ കൊടിഞ്ഞ പ്രാവായ് എന്നെ ,
വാനത്തിൽ കാണ്മു ഞാൻ ............(2)
അലിവെഴാത്ത പെണ്ണിനെ ഓർത്തു
നാളെല്ലാം കേണു ഞാൻ ...... (ഇത് പൈതൽ പാടും താരാട്ട്...)
വെറും നൂലിൽ പൂക്കളില്ലാതെ ,
ഒരുമാല കോർത്തു ഞാൻ ....
പൂങ്കാറ്റിൽ വ്യഥ കൊണ്ടോരോ
ശിലകൾ ഞാൻ വിരചിച്ചു ....
പുലർന്നു വിട്ട വേളയിൽ പ്പോലും ,
പകൽ ക്കിനാവു കാണ്മു ഞാൻ (2)
അകന്നകലും പെണ്ണിനെ ഓർത്തു ,
ഉലകം ഞാൻ വെറുത്തു പോയ് .... (ഇത് പൈതൽ പാടും താരാട്ട്...)
മനമറിഞ്ഞ പിന്നല്ലേ ,
അവളിൽ ഞാൻ അടുത്തതും ....!
പ്രണയ മെന്ന കനവാലല്ലോ ,
മനസ്സു ഞാൻ കൊടുത്തതും .......!
ചുവടിടിഞ്ഞ ചുമരിൻ മീതേ ,
ചിത്രം ഞാൻ വരച്ചതും .............. (2)
ഒരു പകുതി പ്രജ്ഞയിൽ ഞാൻ ,
എത്ര നാൾ വാണിടും ?!......... (ഇത് പൈതൽ പാടും താരാട്ട്...)