http://sreethaalam.blogspot.in/

2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

MalaNaate...Onam song 2013-Dr.M.S.Sreekumar

You are also Most Welcome to…


മല നാടേ ....
ഓണം 2013 ഗാനം 
രചന ,ആലാപനം ,സംഗീതം -ഡോ .എം.എസ് .ശ്രീകുമാർ 

തക-തക-തക-തക- തക-തക-തക-തക- 
തെയ് തെയ് തോം .....! (3)
മല നാടേ ....
മാവേലി മന്നൻ വരവായീ 
എൻ നാടേ ....
ഓണത്തിൻ നിറകതിർ വരവായീ 
ആനന്ദ ത്തിരകൾ  നുരയും
ആഘോഷത്തിൻ ലഹരികൾ പതയും   ,
ഉള്ളവനും ഇല്ലാത്തവനും 
ഇല്ലം നിറയും വല്ലം നിറയും ,
അകതാരിലെ ഒരുപിടി നൽ -
മഞ്ചാടിക്കുരു മണി ചിതറി പ്പൊലിപൊലി -
മല നാടേ ....
എൻ നാടേ .... 


മലയാളം പറയും മനസ്സുക -

ളെല്ലാ മുണരും കാലമിതല്ലേ ?!
മാവേലി മന്നൻ നാടതു വാണ 
സ്മരണക ളു ല്സ്സവമല്ലേ ..!
മാനുഷരും സർവ്വ ചരാചര -
മൊന്നായ് കേട്ടൊരു നാളതു വരണേ ...
എള്ളോളം കള്ളം പോലും കാണാ -
ക്കാല സ്മരണകൾ വരണേ ....
ആശകൾ തൻ നാമ്പു മുളയ്ക്കണമേ... 
ആനന്ദപ്പെരുമഴ പെയ്യണമേ ....
മല നാടേ ....
മാവേലി മന്നൻ വരവായീ 
എൻ നാടേ ....


തിരുവോണക്കോടിയുടുക്കെ തിരുതകൃതിത്തക 

പാട്ടുകൾ പാടേ ...
തിരുവോണ സ്സദ്യയിലുയരും 
ലഹരിയിൽ പല പല ലോകത്തെത്തേ ....
ഇതൾ വിരിയും കേരള ഗാനപ്പെരുമകൾ 
പാടി ആടിരസിയ്ക്കും ,
മലയാളം പറയും മനമേ -
മഹനീയമതാം കേരള മനസ്സേ ...
ഒരുനേരം പശിയാറ്റീടാനിദ്ദിനവും 
പണി പാടു പെടുന്നോർക്കൊരു 
കുമ്പിൾച്ചോറതു നല്കണമേ.....
ഒരു പായസ മധുരമതേകണമേ .......

മല നാടേ ....

മാവേലി മന്നൻ വരവായീ 
ആനന്ദ ത്തിരകൾ  നുരയും
ആഘോഷത്തിൻ ലഹരികൾ പതയും   ,
ഉള്ളവനും ഇല്ലാത്തവനും 
ഇല്ലം നിറയും വല്ലം നിറയും ,
അകതാരിലെ ഒരുപിടി നൽ -
മഞ്ചാടി ക്കുരു മണി ചിതറി പ്പൊലി പൊലി -
എൻ നാടേ ....
ഓണത്തിൻ നിറകതിർ വരവായീ ......

LYRICS IN ENGLISH
Mala Naate....Maveli Mannan Varavaayee...
En Naate...Onatthin Nirakathir varavaayee...
Aananda tthirakal Nurayum,Aaghoshatthin Laharikal Pathayum,
Ullavanum Illaatthavanaum,Illam Nirayum Vallam Nirayum,
Akathaarile Orupiti Nal Machaati kkuru many Chithari Ppolipoli-
Mal Naate....En Naate...

Malayalam  Parayum Manassuka-Lellaamunarum Kaalamithalle...?!
Maaveli Mannan  Naatathu Vaana smaranakaLulsavamalle....
Maanusharum Sarvva charaacharaMonnaai kkettoruNaalathu Varane...
Ellolam Kallam polum Kaanaakkaala Smaranakal varane...
Aashaskal than Naampu mulaikkaname
AanandaPperumazha peyyaname...
Mala Naate....Maveli Mannan Varavaayee...
En Naate..

Thiruvona kkotiyutuikke,Thiruthakruthitthaka Pattukal paate,
Thiruvonassadyayi luyarum Lahariyil Pala pala Lokatthetthe...
Ithalviriyum Kerala Gaanapperumakal paati Aati rasiykkum,
Malayalam parayum Maname Mahaneeyamathaam Kerala Manasse...
Oruneram Pasiyaateetaa Niddinavum Pani paatupetunnor
-Kkoru kumpil Chorathu Nalkaname....
Oru Payasa Madhuramathekaname....

Mala Naate....Maveli Mannan Varavaayee...
Aananda tthirakal Nurayum,Aaghoshatthin Laharikal Pathayum,
Ullavanum Illaatthavanaum,Illam Nirayum Vallam Nirayum,
Akathaarile Orupiti Nal Machaati kkuru many Chithari Ppolipoli-
En Naate...Onatthin Nirakathir varavaayee...




© All rights owned and reserved.by Dr.M.S.Sreelkumar for  Sreethaalam-N.Parur.S.India                         15-9-`13 -3.30 am.